വാട്ടർഫോഡ്: പ്രവാസി മലയാളി അസോസിയേഷൻ, വാട്ടർഫോഡിന്റെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് പത്തൊൻപതാം തീയതി ശനിയാഴ്ച സമുചിതമായി ആഘോഷിക്കുന്നു.
കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയെ വീണ്ടും അയർലണ്ടിന്റെ മനസ്സിലെത്തിക്കാൻ അയർലൻഡിലെ പ്രവാസി മലയാളി അസോസിയേഷൻ വാട്ടർഫോഡ് ഒരുക്കങ്ങൾ തുടങ്ങി.
കേരളത്തിന്റെ തനത് കലാരൂപമായ കഥകളി ആദ്യമായി വാട്ടർഫോർഡിൽ അവതരിപ്പിച്ച കണ്ണൂർ സ്വദേശിയും പ്രശസ്ത കഥകളി ആർട്ടിസ്റ്റുമായ ആയ കണ്ണൂർ സുനിൽ കുമാറിന്റെ അതി ഗഭീരമായ കഥകളി പ്രകടനം ഇപ്രാവശ്യം എല്ലാവർക്കും കണ്ണിനു വർണ്ണ ചമയമേകും.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് ഓണം. പൊന്നിന്‍ ചിങ്ങമാസത്തിലേക്കുള്ള കാല്‍വെപ്പ് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതുവർഷത്തിലേക്കുള്ള പ്രതീക്ഷകൾ കൂടെയാണ് സമ്മാനിക്കുന്നത്, ഒപ്പം അത്തപ്പൂക്കളത്തിനും ഓണാഘോഷങ്ങൾക്കുമൊക്കെ വേണ്ടിയുള്ള കാത്തിരിപ്പും ആരംഭിക്കുന്നു.
വർണ ശഭളമായ കഥകളിയോടൊപ്പം വിവിധ കലാപരിപാടിയോടും വിഭവ സമൃദ്ധമായ ഓണ സദ്യയോടും കൂടി ആയിരുന്നു ഓണത്തപ്പനെ വരവേൽക്കുമ്പോൾ വാട്ടർഫോർഡ് പ്രവാസിയുടെ ഓണം ഘനഗംഭീരമാകും. കൂടാതെ കുട്ടികളുടെയും മുതിർന്നവരുടെ ഗാനങ്ങൾ, വടംവലി എല്ലാം ഉൾക്കൊളിച്ചു അയർലണ്ടിലെ എല്ലാവർക്കും സന്തോഷത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും നല്ല നാളെകൾ ഒരിക്കൽ കൂടി ആഘോഷിക്കാം.
അയർലൻഡിലെ പ്രവാസി മലയാളി വാട്ടർഫോഡ് അസോസിയേഷന്റെ ഓണാഘോഷം 2023 ആഗസ്റ് 19 നു ശനിയാഴ്ച്ച മൂൺ കോയിൻ പാരിഷ് ചർച്ച് ഹാളിൽ വച്ച് നടത്തപ്പെടും. തദവസരത്തിലേക്കു എല്ലാ പ്രവാസി കുടുംബങ്ങളെയും ഹാർദവമായി സ്വാഗതം ചെയ്യുന്നു.
പ്രവാസി മലയാളിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ , എക്സിക്യൂട്ടീവ് അംഗങ്ങളുമായി ബന്ധപെടുക.നന്ദി 🙏🙏
പ്രവാസി എക്സിക്യൂട്ടീവ് കമ്മറ്റി