ഇന്ന് ( ചൊവ്വാഴ്ച ) ആഗസ്റ്റ് 15 ഇന്ത്യന്‍ സ്വാതന്ത്ര്യദിനം. 77-ാം സ്വാതന്ത്ര്യദിന ആഘോഷ നിറവില്‍ രാജ്യം. ജനാധിപത്യം ഇന്ത്യയുടെ ശക്തിയെന്ന് പ്രധാനമന്ത്രി. രാഷ്ട്രപതി പ്രധാനമന്ത്രി എല്ലാവരും എല്ലാ ഇന്ത്യക്കാര്‍ക്കും ആശംസകള്‍ നേര്‍ന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രണ്ടു സൈനിക ഹെലികോപ്റ്ററുകൾ ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ എത്തിയത്.
#WATCH | PM Modi at his official residence before leaving for Rajghat in Delhi#IndependenceDay2023 pic.twitter.com/msAoYOAepm
— ANI (@ANI) August 15, 2023
അയര്‍ലണ്ടിലെ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം ഇന്ന് ( ചൊവ്വാഴ്ച ആഗസ്റ്റ് 15) അയര്‍ലണ്ടിമ്പാടും വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെടും.
മെറിയോണ്‍ റോഡിലുള്ള ഇന്ത്യന്‍ എംബസിയില്‍ പതാക ഉയർത്തി ഇന്ത്യന്‍ അംബാസിഡര്‍ അഖിലേഷ് മിശ്ര ആഘോഷങ്ങള്‍ക്ക് തുടക്കമിടും, തുടര്‍ന്ന് രാഷ്ട്രപതിയുടെ സന്ദേശം വായിക്കും.നിരവധി കലാ സാംസ്‌കാരിക പരിപാടികളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. എല്ലാവരെയും ഇന്ത്യന്‍ എംബസി അധികൃതര്‍ സ്വാഗതം ചെയ്തു.
ഇന്ന് രാവിലെ 10.00 - 11.30 വരെ പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍ നടക്കും.
- 77th Independence Day of India
- Flag Hoisting Ceremony and cultural program
- 15 August 2023 at 10.00 AM
- Welcome to join the celebrations
Watch Live : https://m.facebook.com/story.php?
Location: 69 Merrion Rd, Ballsbridge, Dublin-4, Co. Dublin, D04 ER85