അഖണ്ഡനാമജപം
Date: Aug 13,Sunday
Time : 10 AM to 06 PM
Place : Nondaloy Hindu Temple, Dublin
Eir code: K36 TR90
നാമജപം: നാമജപം എന്നത് നമ്മളില്‍ നിന്നും അകന്നു പോയ നല്ലശീലങ്ങളില്‍ ഒന്നാണ്. കലികാലത്തില്‍ മോക്ഷപ്രാപ്തിക്കും പാപ പരിഹാരത്തിനും നാമജപതെക്കാള്‍ ഉത്തമമായ മറ്റൊന്നില്ല. ദൃശ്യ മാധ്യമങ്ങള്‍ നമ്മുടെ ത്രിസന്ധ്യകളെ കവര്‍ന്നെടുക്കുന്ന ഇ അവസരത്തില്‍ നാമജപത്തിന്റെ പ്രാധാന്യത്തെക്കുറിചു അറിഞ്ഞിരിക്കേണ്ടതും അനിവാര്യമാണ്. ഭോഗവും ഒടുവില്‍ മോക്ഷവും സിദ്ധിക്കുന്ന സഗുണോപാസനയ്ക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളില്‍ പലതും കലിയുഗ മനുഷ്യന് അനുഷ്ഠിക്കുവാന്‍ പ്രസായമാണ്.
കലിയുഗത്തില്‍ മനുഷ്യമനസ്സ് കൂടുതല്‍ മലിനവും ഏകാഗ്രത നഷ്ടപ്പെട്ടതുമായി. അതുകൊണ്ട് ഈ യുഗത്തില്‍ നാമസങ്കീര്‍ത്തനം ഏറ്റവും ഉത്തമമായ ഉപാസനാമാര്‍ഗ്ഗമായി നിര്‍ദ്ദേശിക്കപ്പെട്ടു.
ദ്വാപരയുഗത്തിന്റെ അന്ത്യത്തില്‍ നാരദമഹര്‍ഷി ബ്രഹ്മദേവന്റെ സന്നിധിയിലെത്തി. വരാന്‍പോകുന്ന കലിയുഗത്തില്‍ ദുരിതങ്ങള്‍ തരണം ചെയ്യാനുള്ള മാര്‍ഗ്ഗം ഉപദേശിച്ചുതരണമെന്ന് അപേക്ഷിച്ചു. ഭഗവാന്‍ നാരായണന്റെ നാമം ജപിക്കുകയാണ് കലിയുഗദുഃഖങ്ങള്‍ തരണം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് ബ്രഹ്മാവ് ഉപദേശിച്ചു. ഏതൊക്കെ നാമങ്ങളാണ് എന്ന നാരദന്റെ ചോദ്യത്തിന് മറുപടിയായി ബ്രഹ്മാവ് പ്രസിദ്ധമായ ഷോഡശമഹാമന്ത്രം ഉപദേശിച്ചു.
'ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ' ഇതാണ് ആ മന്ത്രം. ഈ 16 നാമങ്ങള്‍ ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന് മനസ്സ് സൂര്യനെപ്പോലെ തെളിവുറ്റതാകും. എന്നതാണനുഭവം.
ഓഗസ്റ്റ് 13 ഞായറാഴ്ച അഖണ്ഡനാമജപവും രാമായണപാരായണ സമാപനവും Nondaloy hindu temple Dublin Eir code K36 TR90 വെച്ച് രാവിലെ 10 മുതൽ വൈകിട്ട് 6 മണി വരെ നടത്തുന്നതാണ്. എല്ലാ വിശ്വാസികളും സകുടുംബം പങ്കുചേരണം എന്ന് അഭ്യർത്ഥിക്കുന്നു.
🙏🙏🙏
☎: 0894886225 Sarath
ശ്ലോകങ്ങൾ ചൊല്ലുവനും രാമായണ പാരായണം ചെയ്യുവാനും നമുക്ക് എല്ലാവർക്കും അവസരം ഉണ്ട്. താല്പര്യമുള്ളവർ ബന്ധപ്പെടുക
☎: 0892620405 അനൂപ്
☎: 0894288450 രാജേഷ്
രാമായണപാരായണ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ