അയര്‍ലണ്ട് മലയാളിയും ഡബ്ലിൻ ബ്ലാക്ക് റോക്കിലെ താമസക്കാരിയുമായ സിസിലി സെബാസ്റ്റ്യൻ ചെമ്പകശേരിൽ നിര്യാതയായി.
ഡബ്ലിൻ ബ്ലാക്ക് റോക്ക് ബൂട്ടേഴ്സ് ടൗണിലെ കോര തോമസിന്റെ (തമ്പിച്ചായൻ,റിട്ടയേർഡ് ഉദ്യോഗസ്ഥൻ,tico ltd,) ഭാര്യയാണ്. ഡബ്ലിനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളാണ്. സെന്റ് വിൻസന്റ്സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മുൻ ക്ലിനിക്കൽ നഴ്സ് മാനേജറുമായിരുന്നു.
ഡബ്ലിനിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവമായി ഇടപെട്ടിരുന്ന സിസിലി സെബാസ്റ്റ്യൻ ഐറിഷ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ ആദ്യ വൈസ് പ്രസിഡണ്ടും ആയിരുന്നു. സംസ്‌കാര ശുശ്രുഷകൾ ഉളപ്പടെ കൂടുതൽ വിവരങ്ങൾ പിന്നീട്.