വാട്ടർഫോർഡ്: ഈ വരുന്ന സെപ്റ്റംബർ രണ്ടാം തീയതി, “പ്രഥമ ഓൾ അയർലൻഡ് വടംവലി” മത്സരവുമായി വാട്ടർഫോർഡ് വൈക്കിങ്സ്.
ചുരുങ്ങിയ കാലം കൊണ്ട് അയർലണ്ടിലെങ്ങും ക്രിക്കറ്റ് തരംഗമായി മാറിയ വാട്ടർഫോർഡ് വൈക്കിങ് ക്രിക്കറ്റ് ടീമിൻറെ നേതൃത്വത്തിൽ, വാട്ടർഫോർഡിൽ ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഒരു ഓൾ അയർലൻഡ് വടംവലി മത്സരം അരങ്ങേറുകയാണ്. ആകർഷകമായ സമ്മാനങ്ങളും, ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുമായി ഒരുങ്ങുന്ന പ്രഥമ ഓൾ അയർലൻഡ് വടംവലി മത്സരത്തിലേക്ക്, എല്ലാ മലയാളികളെയും, വടംവലി ആസ്വാദകരെയും സംഘാടകസമിതി സാദരം സ്വാഗതം ചെയ്യുന്നു.
വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് 750 യൂറോ ആണ്. 500 യൂറോ, 250 യൂറോ, 100 യൂറോ എന്നിവയാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനക്കാർക്ക്.
പ്രഥമ ഓൾ അയർലൻഡ് വടംവലി മത്സരത്തിലേക്കുള്ള രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും:-
ജോബിൻ +353 89 447 3955
മാത്യു +353 89 420 8273
സ്റ്റിനിൽ +353 89 244 5625
ടോം +353 89 46 2117