അയർലണ്ട്; രാമകഥാ മാധുരിയുടെ പുണ്യം നുകർന്ന് അയർലണ്ട് മലയാളി കൂട്ടായ്മയും. ആർഷഭാരത സാംസ്‌കാരിക തനിമ കാലങ്ങളും കാതങ്ങളും കടന്നാലും ഭാരതീയരുടെ ചിത്തത്തിൽ നിറയുന്നതാണെന്ന് ലോകത്തിന് കാട്ടികൊടുക്കുന്നതരത്തിൽ തിരക്കിനിടയിലും ഓൺലൈൻ രാമായണ പാരായണം സംഘടിപ്പിച്ച് കൂട്ടായ്‌മയിൽ പങ്കുചേർന്ന് നൂറുകണക്കിന് പ്രവാസികളും.
രാമായണ പാരായണത്തിന് പ്രവാസിമലയാളികളെ ക്ഷണിച്ചുകൊണ്ടുള്ള കൂട്ടയ്മയുടെ അറിയിപ്പ്.ഭാരതീയ ഇതിഹാസങ്ങളിൽ അദ്വൈതീയ സ്ഥാനമാണ് രാമായണത്തിന് ഉള്ളത്, അതേപോലെ ശ്രീരാമൻ ഭാരതീയരുടെ മര്യാദാ പുരുഷോത്തമനും. ശ്രീരാമ ചന്ദ്രന്റെ ജീവിതത്തിലൂടെ ഉള്ള യാത്രയാണ് രാമായണം. കർക്കിടക മാസത്തിൽ രാമായണം വായിക്കുന്നത് പുണ്യകരമാണ്. തിരക്കിനിടയിൽ നമുക്കും പരിമിതിക്കിടയിൽ നിന്നുകൊണ്ട് ഓൺലൈൻ ആയി രാമായണ പാരായണം നടത്താം.ഭഗവാൻ ശ്രീരാമചന്ദ്രന്റെ പേരിൽ എല്ലാവരിലും നിന്നു സഹകരണം പ്രതീക്ഷിക്കുന്നു.
ജൂലൈ 17 തിങ്കളാഴ്ച്ച വൈകിട്ട് 7 .30 മുതൽ നമുക്ക് ഓൺലൈൻ ആയി രാമായണപാരായണം ആരംഭിക്കാം.രാമായണം വായിക്കുന്നതും ശ്രവിക്കുന്നതും പുണ്ണ്യമാണ് ..