ആലുവാ സ്വദേശിയായ ജെയിന്‍ കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി സ്വഭവനത്തിൽ തലചുറ്റി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു. അദ്ദേഹത്തെ ബൂമോണ്ട് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് വിദഗ്ദ ചികിത്സ നല്‍കിയെങ്കിലും, ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ ഷിബിയും എട്ടു വയസുകാരിയായ മകളും അവധിക്ക് നാട്ടിലേയ്ക്ക് പോയത് കഴിഞ്ഞ ആഴ്‌ചയാണ്. അപകടവിവരം അറിഞ്ഞ് അവർ ഇന്ന് രാവിലെ അയർലണ്ടിൽ തിരിച്ചെത്തിയിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.
ഡബ്ലിന്‍ ഫിബ്‌സ് ബറോയില്‍ നിന്നും ഏതാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആണ് ഇദ്ദേഹം ഡ്രോഗഡയിലേക്ക് മാറി താമസിച്ചത്. അയര്‍ലണ്ടില്‍ Bus Eireann ജീവനക്കാരനായിരുന്നു.
മലയാളികൾക്ക് വളരെ സുപരിചതനും പ്രിയപ്പെട്ടവനുമായ ജെയിൻ ഡ്രോഗഡ ഇന്ത്യൻ ഫാമിലി association പ്രസിഡന്റ് എന്നി നിലകളിലും വളരെ സജീവമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.
കുടുംബത്തിനോടുള്ള ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം പ്രാർത്ഥനയും ആദരാജ്ഞലികൾ അർപ്പിക്കുന്നു.