അഭയാർത്ഥികൾക്കായി ഒരു കെട്ടിടം പുതുക്കിപ്പണിയുന്നതായി അവകാശപ്പെടുന്ന സൗത്ത് ഡബ്ലിനില്‍ ഇന്നലെ രാത്രി പ്രതിഷേധക്കാരുടെ അതിക്രമം. വന്‍ ഗാർഡ സംഘങ്ങള്‍ പ്രതിഷേധം നടന്ന സ്ഥലത്ത് തുടരുന്നു.
ഈ കെട്ടിടത്തിന് പുറത്ത് ഉച്ചഭക്ഷണ സമയത്ത് ആരംഭിച്ച പ്രകടനങ്ങൾ ഇന്നലെ രാത്രിയും തുടർന്നതിനാൽ ബാലിബ്രാക്കിലേക്കുള്ള റോഡുകൾ അടച്ചു. ഇന്നലെ പകൽ മുഴുവൻ കെട്ടിടത്തിലേക്ക് പടക്കങ്ങളും മുട്ടകളും മറ്റും എറിയുന്നതും നിരവധി ജനാലകൾ തകർന്നതും തങ്ങൾ കണ്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
ഇന്നലെ വൈകുന്നേരം ഗ്രാമത്തിൽ നൂറോളം പേർ പ്രതിഷേധിച്ചതായി അവർ കൂട്ടിച്ചേർത്തു. നിരവധി പ്രമുഖ തീവ്രവലതുപക്ഷ പ്രവർത്തകർ നേരത്തെ തന്നെ പങ്കെടുത്തിരുന്നുവെന്ന് വിവിധ ഉറവിടങ്ങൾ പറയുന്നു.