അയര്‍ലണ്ടില്‍ 13 കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാവൻ, ഡൊണെഗൽ, മൊനഗാൻ, ഡബ്ലിൻ, കിൽഡെയർ, ലോങ്ഫോർഡ്, ലൂത്ത്, മീത്ത്, വെസ്റ്റ്മീത്ത്, ലെട്രിം, മയോ, റോസ്‌കോമൺ, സ്ലൈഗോ എന്നീ കൗണ്ടികളാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ പ്രാബല്യത്തിൽ വന്ന ജാഗ്രതാ നിർദ്ദേശം ഞായറാഴ്ച രാവിലെ 11. 00 മണി വരെ തുടരും.
കനത്ത മഴ പെയ്യുന്നത് പ്രാദേശിക വെള്ളപ്പൊക്കത്തിന് സാധ്യത നല്‍കുന്നു എന്ന് മെറ്റ് ഐറിയൻ അറിയിച്ചു. റോഡ് യാത്രക്കാര്‍ ശ്രദ്ധിക്കുക.