വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളികളുടെ ക്രിക്കറ്റിന്
ഇത് ചരിത്രനാൾ ...
അയർലണ്ടിലെ ലൂക്കനില്‍ (Dublin) മലയാളികളുടെ ഒത്തുചേരലായ കേരള ഹൗസ് കാർണിവൽ 2023 -ന്റെ ഭാഗമായി നടന്ന കേരള ഹൗസ് ക്രിക്കറ്റ് ടൂർണമെന്റ് ഇ വര്ഷം വാട്ടർഫോർഡ് മനേർ സെൻറ് ജോൺ ക്യാമ്പസ് ഗ്രൗണ്ടിൽ വെച്ച് - ജൂൺ 10, 11 തീയതികളിൽ -വാട്ടർഫോർഡ് വൈകിങ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഘ്യത്തിൽ നടത്തപ്പെട്ടു.
വാട്ടർഫോർഡിലെ കായിക പ്രേമികൾക്ക് പങ്കെടുക്കുവാനും ആസ്വദിക്കുവാനും ഇനിയും അവസരങ്ങൾ കണ്ടെത്തി വേണ്ടവിധം പ്രയോജനപ്പെടുത്താൻ വൈകിങ്‌സ് ക്രിക്കറ്റ് ക്ലബ് പരിശ്രമിക്കുമെന്നും, ഇ അവസരം ഒരുക്കിത്തന്ന കേരള ഹൗസ് കാർണിവൽ ടീമിന് നന്ദി അർപ്പിക്കുകയും, ജൂൺ 17 ശനിയാഴ്‌ച ലുക്കാൻ സെന്ററിൽ വെച്ച് നടക്കുന്ന കാർണിവെലിന് വിജയാശംസകൾ നേരുകയും ചെയ്തു കൊണ്ട് ടൂർണമെന്റ് പരിസമാപിച്ചു.