അയർലൻഡ്: അയർലൻഡിന്റെ തെക്കുകിഴക്കൻ ഭാഗമായ വാട്ടർഫോർഡിൽ ഐപിസി അയർലൻഡ് റീജിയന്റെ നേതൃത്വത്തിൽ പുതിയ പ്രവർത്തനം ലവ് ഓഫ് ക്രൈസ്റ്റ് ഐപിസി ചർച്ച് വാട്ടർഫോർഡ് എന്ന പേരിൽ ആരംഭിക്കുന്നു. പ്രസ്തുത കൂട്ടായ്മയുടെ ഉദ്ഘാടനം ജൂൺ പതിനൊന്നാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 3 മണി മുതൽ 6 മണി വരെ ബാലിഡഫ് കമ്മ്യൂണിറ്റി സെൻട്രൽ വച്ച് നടക്കുന്നു. ഐപിസി അയർലണ്ട് റീജിയൺ പ്രസിഡണ്ട് പാസ്റ്റർ സി റ്റി എബ്രഹാം ഉദ്ഘാടനം ചെയ്യും. റീജിയന്റെ വൈസ് പ്രസിഡന്റ് പാസ്റ്റർ ജിജി എം വർഗീസ്, സെക്രട്ടറി പാസ്റ്റർ സാനു പി മാത്യു, ജോയിൻ സെക്രട്ടറി പാസ്റ്റർ ഷൈൻ മാത്യു, ട്രഷറർ ബ്രദർ രാജൻ ലൂക്കോസ് എന്നിവർ പങ്കെടുക്കും. പാസ്റ്റർ ഫ്ളവി ഐസക്ക്, ബ്രദർ ഗ്ലാഡ്സൺ തമ്പി എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും
ലവ് ഓഫ് ക്രൈസ്റ്റ് ഐപിസി ചർച്ച് വാട്ടർഫോർഡ് എന്ന പേരിൽ ആരംഭിക്കുന്ന ഈ ചർച്ചിൽ ഇവാഞ്ചലിസ്റ്റ്. ബ്ലസൻ എബ്രഹാം ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സിറ്റിയിൽ നിന്നും ഏകദേശം 20 മിനിറ്റ് യാത്ര ചെയ്താൽ എത്തുന്ന കിൽമീഡനിലുള്ള ബാലിഡഫ് കമ്മ്യൂണിറ്റി സെൻട്രൽ വെച്ച് എല്ലാ ഞായറാഴ്ചയും രാവിലെ 10 മുതൽ 12.30 വരെ ആരാധന ഉണ്ടായിരിക്കും. സൺഡേ സ്കൂൾ ഞായറാഴ്ച രാവിലെ 9 മുതൽ 10 വരെയും, കോട്ടേജ് മീറ്റിംഗ്, പി വൈ പി എ, ലേഡീസ് മീറ്റിംഗ്, ഫാസ്റ്റിംഗ് പ്രയർ, ഔട്ട്റീച്ച് മിനിസ്ട്രീസ്, സ്പെഷ്യൽ മീറ്റിംഗ്സ് എന്നിവയും ക്രമപ്രകാരം നടക്കുന്നതായിരിക്കും.
വാട്ടർഫോർഡിൽ എത്തുന്നവർക്ക് ആരാധനയ്ക്കും ആത്മീയ കൂട്ടായ്മയ്ക്കും ആയി ബന്ധപ്പെടാം.
കൂടുതൽ വിവരങ്ങൾക്ക്
Evg. Blessen Abraham-0892612648
Evg. Bobaz P Varghese- 0892143175
Br. Finni Mathew – 0899414290