മാറ്റത്തിന്റെ മാറ്റൊലിയാകാൻ അയർലണ്ടിൽ നിന്നും ഈഫ!
അഭിപ്രായ ഐക്യത്തിന്റെ, ഒന്നിച്ചു ചേർക്കലിന്റെ, പരസ്പര ബഹുമാനത്തിന്റെ, സാമൂഹിക ഉന്നമനത്തിന്റെ, സാംസ്കാരിക കൈമാറ്റത്തിന്റെ എല്ലാം വേറിട്ട ശബ്ദമായി മാറാൻ അയർലണ്ടിൽ നിന്നും ഈഫ ഇന്ത്യൻ ഫാമിലി അസോസിയേഷൻ ഒരുങ്ങിക്കഴിഞ്ഞു.
മെയ് മാസം 27ന് ഉച്ചക്ക് 2 മണിക്ക് Holy Family Parish Hall, Ballsgrove, Drogheda യിൽ വച്ച് നടന്ന IFA യുടെ പ്രഥമ പൊതുസമ്മേളനം വൻ വിജയമായിരുന്നു. പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും അടക്കം നിരവധി ആളുകൾ പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തു.