കാവന്‍ മലയാളികള്‍ക്ക് രുചിയുടെ അനുഭവം സമ്മാനിക്കാന്‍ കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ അണിയിച്ചൊരുക്കുന്ന ഫുഡ് ഫെസ്റ്റ് 2023 ജൂണ്‍ 28 ബുധനാഴ്ച വൈകുന്നേരം 6.00 PM ന് Ballinagh Community ഹാളിൽ നടക്കും.
കേവലം ഒരു ഫുഡ് ഫെസ്റ്റ് എന്നതിനപ്പുറം കൂടുതൽ പരിപാടികള്‍ അനുബന്ധമായി ഉണ്ടാകുമെന്ന്
കാവന്‍ മലയാളി കൂട്ടായ്മ കാവൻ ഇന്ത്യൻ അസോസിയേഷന്‍ അറിയിച്ചു. പ്രവേശനം തികച്ചും സൗജന്യം ആയിരിക്കും.
സോൾ ബീറ്റ്‌സ് മ്യൂസിക്കല്‍ ബാന്‍ഡ് അണിയിച്ചൊരുക്കുന്ന ഗാനമേളയാണ് ഫുഡ്‌ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുന്ന ആകര്‍ഷകമായ പരിപാടി. ഫുഡ്‌ഫെസ്റ്റിനോടനുബന്ധിച്ച് വൈവിദ്ധ്യമായ ഫുഡ് സ്റ്റാളുകളാണ് ഒരുങ്ങുന്നത്. ദോശയുടെ പെരുമയും രുചിയും ആവോളം ആസ്വദിക്കാനുള്ള അവസരവും ഫുഡ് ഫെസ്റ്റിലുണ്ട്.
ഡബ്ലിന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ ദോശ ദോശ ‘ യാണ് വായില്‍ കപ്പലോടും രുചികളോടുകൂടിയ വിത്യസ്തങ്ങളായ ദോശയുമായി എത്തുന്നത്. അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിലായി ഉള്ള ഇന്ത്യൻ കുസിനുകളും കാവൻ ഇന്ത്യൻ അസോസിയേഷന്റെ ഈ വർഷത്തെ ഫുഡ് ഫെസ്റ്റിൽ അവരുടെ രുചിയേറിയ ഫുഡ് വെറൈറ്റികളുമായി എത്തുന്നതാണ്.
കാവൻ സോഫ്റ്റ് ഐസ് ക്രീം അവരുടെ വാനിൽ ഐസ് ക്രീം, പോപ്പ് കോൺ, വിവിധ തരത്തിലുള്ള കോഫികൾ തുടങ്ങിയവ ലഭ്യമാക്കും.
കൂടാതെ, ബർഗർ, സോസ്സെജ് തുടങ്ങിയവയുമായി ലൈവ് കുക്കിങ്ങുമായി മറ്റൊരു വാനും ഈ വർഷത്തെ ഫുഡ് ഫെസ്റ്റിനെ വൈവിധ്യമാക്കും.
രുചിയേറിയ ഈ ഫുഡ് ഫെസ്റ്റ് മനോഹര സന്ധ്യയാക്കാൻ സോൾ ബെറ്റ്സിന്റെ ഗാനമേളയും ഉണ്ടാകും.
കാവൻ ഇന്ത്യൻ അസോസിയേഷൻ എല്ലാവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.