ഒഴിപ്പിക്കുകയും പൊതുജനങ്ങൾക്കായി അടച്ചിടുകയും ചെയ്തതിന് ശേഷം താല ഗാർഡ സ്റ്റേഷൻ വീണ്ടും തുറന്നു. പ്രദേശത്ത് ഒരു പുരുഷനെ ഗാർഡ അറസ്റ്റ് ചെയ്തതിന് ശേഷമാണ് സംഭവത്തിന് തുടക്കമായത്. തിരികെ സ്‌റ്റേഷനിൽ എത്തിയപ്പോൾ, കൈവശമുണ്ടായിരുന്ന ഒരു ബാഗ് പരിശോധിച്ചപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട ആളുടെ ബാഗില്‍ സ്‌ഫോടക വസ്തുക്കളുണ്ടെന്ന് സംശയിച്ച് താല ഗാര്‍ഡ സ്റ്റേഷന്‍ ഒഴിപ്പിച്ചു. സുരക്ഷയുടെ ഭാഗമായി ഇവിടേയ്ക്കുള്ള റോഡ് അടച്ചിടുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച വൈകിട്ടാണ് താല പ്രദേശത്ത് പട്രോള്‍ നടത്തുകയായിരുന്ന ഗാര്‍ഡ ഉദ്യോഗസ്ഥര്‍ ഒരു പുരുഷനെ ബാഗുമായി അറസ്റ്റ് ചെയ്തത്. Irish Defence Forces Explosive Ordnance Disposal സംഘം എത്തി ബാഗ് പരിശോധിച്ചതായും, ഫോറന്‍സിക് പരിശോധനയ്ക്ക് കൊണ്ടുപോയതായും ഗാര്‍ഡ പിന്നീട് അറിയിച്ചു. അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ക്ക് 30 വയസിലേറെ പ്രായമുണ്ട്.
പ്രതിരോധ സേന ബാഗിന്റെയും ഉള്ളടക്കത്തിന്റെയും പരിശോധന പൂർത്തിയാക്കി. ഇനങ്ങൾ നീക്കം ചെയ്തു, കൂടുതൽ പരിശോധിക്കും.1939 ലെ സ്റ്റേറ്റ് ആക്ട്ക്കെതിരായ സെക്ഷൻ 30 കുറ്റകൃത്യങ്ങൾ പ്രകാരം ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയാളെ സൗത്ത് ഡബ്ലിനിലെ ഒരു ഗാര്‍ഡ സ്റ്റേഷനില്‍ എത്തിച്ചു. സംഭവത്തില്‍ തുരന്വേഷണം നടക്കും. ശേഷം സ്റ്റേഷന്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാനാരംഭിച്ചതായും ഗാര്‍ഡ വക്താവ് പറഞ്ഞു.