ഡബ്ലിൻ : അയർലണ്ട് മലയാളി ഷൈനി സ്കറിയയുടെ പിതാവ് എം എം സ്കറിയാ മാസ്റ്റർ (89) അന്തരിച്ചു.വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.
പത്തു വർഷക്കാലം കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റും പൊതു പ്രവർത്തകനും ആയിരുന്നു. സ്കറിയാ മാഷിന്റെ മരണത്തിൽ അനുശോചിച്ച് നിരവധി പേർ രംഗത്ത് എത്തി അദ്ദേഹം നാടിനു നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്ത താണെന്ന് ജനപ്രതിനിധിനിധികളും നേതാക്കളും പറഞ്ഞു.
15/05/ 2023 തിങ്കളാഴ്ച കൂരാച്ചുണ്ടിൽ മൃതദേഹം പൊതുദർശനത്തിനു വെയ്ക്കും തുടർന്ന് ഭവനത്തിൽ അന്തിമോപചാരസമർപ്പണവും സംസ്കാര ശിശ്രുഷയും നടക്കും.
തുടർന്ന് ഭൗതികദേഹം കോഴിക്കോട് മെഡിക്കൽ കോളേജിന് കൈമാറും. ഭാര്യ എലികുട്ടി മുറിഞ്ഞകല്ലിൽ മകൾ ഷിനി സ്കറിയ, മരുമകൻ പിന്റോ റോയ്.