ആല്‍ക്കഹോള്‍, മദ്യ ഉല്‍പ്പന്നങ്ങളുടെ കുപ്പികള്‍ക്ക് മുകളില്‍ "ആരോഗ്യ സന്ദേശം പതിക്കണമെന്ന നിയമം അയര്‍ലണ്ടില്‍ പ്രാബല്യത്തില്‍"വന്നു. മദ്യക്കുപ്പികള്‍ക്ക് പുറമെ, ഇവ വില്‍പ്പന നടത്തുന്ന സ്ഥലങ്ങളിലും ആരോഗ്യവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കും.
മാറ്റത്തിന് തയ്യാറെടുക്കാന്‍ ബിസിനസുകള്‍ക്ക് മൂന്ന് വര്‍ഷം നല്‍കേണ്ടതുണ്ടെന്നും 2026 മെയ് മാസത്തില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നടപടികള്‍ സ്വീകരിക്കുകയും മദ്യ ഉല്‍പ്പന്നങ്ങളുടെ സമഗ്രമായ ആരോഗ്യ ലേബലിംഗ് അവതരിപ്പിക്കുകയും ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് അയര്‍ലണ്ടെന്നും ഈ മാതൃക പിന്തുടരുന്നതിന് മറ്റ് രാജ്യങ്ങളും തയാറാവണമെന്നും ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു..’
അയർലണ്ടിലെ ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി ബില്ലില്‍ ഒപ്പു വച്ചതോടെ ഇത് നിയമമായി. ഇതോടെ ഇനി മുതല്‍ ആല്‍ക്കഹോള്‍ ഉല്‍പ്പന്നങ്ങളുടെ കുപ്പികളുടെ പുറത്ത് എത്ര കലോറിയാണ് അടങ്ങിയിരിക്കുന്നതെന്നും, എത്ര ഗ്രാം ആല്‍ക്കഹോളാണ് ഉല്‍പ്പന്നത്തില്‍ ഉള്ളതെന്നും വ്യക്തമായി എഴുതിയിരിക്കണം.
അതോടൊപ്പം ഗര്‍ഭിണികള്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടായേക്കാമെന്ന മുന്നറിയിപ്പ്, കരള്‍ രോഗ സാധ്യതാ മുന്നറിയിപ്പ്, ക്യാന്‍സര്‍ രോഗം വന്നേക്കാമെന്ന മുന്നറിയിപ്പ് എന്നിവയും പ്രദര്‍ശിപ്പിക്കണം.
മറ്റു സ്ഥലങ്ങളില്‍ മദ്യപാനം ആരോഗ്യത്തിന് ഹാനികരം, മദ്യപിച്ച് വാഹനമോടിക്കുന്നത് ശിഷാർഹം പൊതുസ്ഥലത്ത് മദ്യപാനം അരുത് എന്നീ മുന്നറിയിപ്പുകള്‍ പതിപ്പിക്കുന്നുണ്ടെങ്കിലും, കൃത്യമായ ആരോഗ്യമുന്നറിയിപ്പുകൾ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് അയർലണ്ട്.