അയര്‍ലണ്ടില്‍ ഇന്ത്യൻ എംബസിയെ ബന്ധപ്പെടാനുള്ള നമ്പറുകൾ, ഇമെയിൽ അഡ്രസുകൾ, എന്നിവയില്‍ മെയ് 24 മുതൽ മാറ്റം വന്നു.
എല്ലാ പൊതു അന്വേഷണങ്ങൾക്കും 01-2060932 എന്ന നമ്പർ ആയിരിക്കും.
ശ്രദ്ധിക്കുക: എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 4 മണി വരെ മാത്രമേ ഈ നമ്പറുകള്‍ ലഭ്യമാകുകയുള്ളൂ.
അടിയന്തര സാഹചര്യങ്ങളില്‍ (മരണം, അസുഖം, മറ്റ്) വിസ, താത്ക്കാലിക പാസ്പോര്‍ട്ട് അന്വേഷണങ്ങൾക്ക് ഇനി മുതൽ +353 899423734 എന്ന mobile നമ്പറിൽ ബന്ധപ്പെടാന്‍ സാധിക്കും. 24X7 ഈ സേവനം ലഭിക്കും.
ശ്രദ്ധിക്കുക: മേൽ പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട് മാത്രമേ ഈ നമ്പറിൽ അന്വേഷണങ്ങൾ പാടുള്ളൂ.
കൂടാതെ, ആവശ്യമായ രേഖകൾ സഹിതം താഴെ പറയുന്ന ഇമെയിൽ അഡ്രസ്സുകളിൽ ബന്ധപ്പെടുന്നതിന് സാധിക്കും.
വിസ, അറ്റസ്റ്റേഷൻ, മറ്റ് പൊതു സേവനങ്ങൾക്ക് 📧: cons.dublin@mea.gov.in
പാസ്പോർട്ട്, OCI കാർഡ് എന്നിവ സംബന്ധിച്ച വിവരങ്ങൾക്ക് 📧: passport.dublin@mea.gov.in
പരാതികൾ
ഇമെയിലുകൾ, ഫോൺ കോൾ എന്നിവയ്‌ക്ക് മറുപടി ലഭിക്കാതിരിക്കുകയോ, മറ്റ് പ്രശ്നങ്ങൾ ഉണ്ടാകുകയോ ചെയ്യുന്ന പക്ഷം മേൽ പറഞ്ഞ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം. അതിനു മുമ്പായി sscons.dublin@mea.gov.in എന്ന മെയിലിൽ ബന്ധപ്പെടാം.
രണ്ടു പ്രവൃത്തി ദിവസത്തിനകം ഇമെയിലിനു മറുപടി ലഭിച്ചില്ലെങ്കിൽ നേരത്തെ അയച്ച ഇമെയിൽ sscons.dublin@mea.gov.in എന്ന വിലാസത്തിലേയ്ക്ക് ഫോർവേഡ് ചെയ്യുക അല്ലെങ്കിൽ പുതുതായി ഈ വിലാസത്തിൽ അന്വേഷണം നടത്തുക