ഡബ്ലിന്‍ : അയർലണ്ട് മലയാളിയും ഡബ്ലിനിലെ താമസക്കാരിയുമായ, ജിത മോഹനൻ (42) ബ്യൂമൗണ്ട് ഹോസ്പിറ്റലിൽ വച്ച് 2023 ഏപ്രിൽ 6-ന് രാവിലെ നിര്യാതയായി.
ഡബ്ലിൻ City West ൽ താമസിയ്ക്കുന്ന തൃശ്ശൂർ സ്വദേശിയായ ഹരീഷ് കുമാറിന്റെ ഭാര്യയാണ്. ഒരു വർഷക്കാലമായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. 12 വയസ്സുള്ള തന്മയി മകനാണ്. അയര്‍ലണ്ടിലെ ആദ്യമലയാളി ഹിന്ദുകൂട്ടായ്മയായ സത്ഗമയ സത്സംഘിന്റെ സത്ഗമയ കുടുംബത്തിലെ അംഗമാണ് അന്തരിച്ച ജിത മോഹനൻ. പിറ്റേദിവസം ഉച്ചയ്ക്ക് ശേഷം 3 മണിയ്ക്ക് സത്ഗമയ സത്സഘിന്റെ നേതൃത്വത്തിൽ City West ലുള്ള 8 Culi-Duin Green, Dublin 24 ഭവനത്തിൽ വച്ച് പ്രാർത്ഥന ഉണ്ടായിരുന്നു. അകാലത്തില്‍ വിടപറഞ്ഞ ഡബ്ലിനിലെ മലയാളി ജിതാ മോഹനന് മലയാളിസമൂഹം അന്ത്യാഞ്ജലിയര്‍പ്പിച്ചു.
സംസ്കാരം നാട്ടിൽ നടത്താനാണ് തീരുമാനം. ഈ കുടുംബത്തെ സഹായിക്കുവാൻ ആഗ്രഹിക്കുന്നവർ Harish Kumar, IE57REVO99036014844396 എന്ന A/c ലേക്ക് സഹായം അയയ്ക്കാവുന്നതാണ്.
ഈ കുടുംബത്തെ സഹായിക്കുവാൻ ആഗ്രഹിക്കുന്നവർക്ക്
HARISH KUMAR, IE57REVO99036014844396 എന്ന A/c ലേക്ക് സഹായം അയയ്ക്കാവുന്നതാണ്. OR DONATE : https://gofund.me/68ac4d7c