കൗണ്ടി കിൽഡെയർ : ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന ഈസ്റ്റർ / വിഷു ആഘോഷം ഏപ്രിൽ 22 ശനിയാഴ്ച ഉച്ചക്ക് 12 മണി മുതൽ Ryston Sports & social ക്ലബ് പ്രീമിയം ഹാളിൽ വെച്ച് നടത്തപ്പെടുന്നു.
സാംസ്‌കാരിക സമ്മേളനം, വിഷു കണി ഒരുക്കൽ, എഗ്ഗ് ഹണ്ടിങ്, തംബോല, കുട്ടികൾക്കുള്ള മാജിക് , ഫേസ് പെയിന്റിംഗ് എന്നിവയ്ക്ക് ശേഷം സമൃദ്ധമായ നാടൻ വിഷു / ഈസ്റ്റർ സദ്യയും ഒരുക്കിയിരിക്കുന്നു.
എല്ലാ ന്യൂബ്രിഡ്ജ് മലയാളി കുടുംബങ്ങൾക്കും സ്വാഗതം. ഏവർക്കും NMA യുടെ ഈസ്റ്റർ വിഷു ആശംസകൾ നേരുന്നു.
അയർലണ്ടിലെ ഒരു കൗണ്ടിയാണ് കിൽഡെയർ. 2016 ലെ കണക്കനുസരിച്ച്, അതിന്റെ ജനസംഖ്യ 8,634 ആയിരുന്നു, ഇത് കൗണ്ടി കിൽഡെയറിനെ ഏഴാമത്തെ വലിയ പട്ടണമാക്കി മാറ്റി. അഞ്ചാം നൂറ്റാണ്ടിൽ കിൽഡെയറിലെ സെന്റ് ബ്രിജിഡ് സ്ഥാപിച്ചതായി പറയപ്പെടുന്ന ഒരു പ്രധാന ആശ്രമത്തിന്റെ ചുറ്റുമുള്ള സ്ഥലമാണ് പിന്നീട് കിൽഡെയർ ആയി മാറിയത്.