അയർലണ്ടിലെ നിരവധി ഉപഭോക്താക്കൾക്ക് ഇന്നലെ പേടിപ്പെടുത്തുന്ന ബില്ലിന് പുറകെ ഇരുട്ടടിയായി ഇലക്ട്രിസിറ്റി, ഗ്യാസ് ബില്ലുകളിൽ വൻ പിഴവ്. വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം നിരവധി ഉപഭോക്താക്കൾ ബുദ്ധിമുട്ടിലായി.
രണ്ട് പ്രധാന എനർജി വിതരണക്കാരായ ഇലക്ട്രിക് അയർലണ്ടും ബോർഡ് ഗെയ്‌സ് നെറ്റ്‌വർക്കും അവരുടെ ചില ഉപഭോക്താക്കളെ ബാധിച്ച ബില്ലിംഗ് പിശകുകൾ കണ്ടെത്തി. ഒരു ബാങ്കിംഗ് "പിശക്" കാരണമാണ് എന്നാണ് നെറ്റ് വർക്കുകൾ പറയുന്നത്. തങ്ങളുടെ ചില ഉപഭോക്താക്കൾക്ക് ബോർഡ് ഗെയ്‌സ് അവരുടെ ബില്ലുകളിൽ നേരിട്ടുള്ള ഡെബിറ്റ് പേയ്‌മെന്റിന്റെ ഇരട്ടി ഈടാക്കി, മറ്റു ചിലർക്ക് ബില്ല് പോലും ലഭിച്ചില്ല.
അതേസമയം ഇലക്ട്രിക് അയർലൻഡ് ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ബില്ലുകൾ അയയ്‌ക്കുന്നതിൽ പരാജയപ്പെട്ടു. നിരവധി ഉപഭോക്താക്കൾ ഇന്നലെ ഇരട്ടി ചാർജ്ജ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ബോർഡ് ഗെയ്‌സ് പ്രശ്‌നം ഉടലെടുത്തത്, ബാങ്ക് എഐബിയുമായി ചേർന്ന് അന്വേഷണം നടത്തുകയാണെന്ന് വിതരണക്കാരൻ പറയുന്നു. രാജ്യത്തുടനീളം 730,000-ലധികം റെസിഡൻഷ്യൽ, ബിസിനസ് ഉപഭോക്താക്കളുള്ള ബോർഡ് ഗെയ്‌സിന്റെ പിഴവ് എത്ര ഉപഭോക്താക്കളെ ബാധിച്ചുവെന്ന് അറിയില്ല. എന്നിരുന്നാലും പിഴവ് എത്രയും വേഗം മാറ്റാൻ എഐബിയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അതുവഴി പേയ്‌മെന്റ് അവരുടെ അക്കൗണ്ടുകളിലേക്ക് തിരികെ നൽകുമെന്നും അവർ അറിയിച്ചു.
ഏകദേശം 1.1 മില്യൺ ഉപഭോക്താക്കളുള്ള ഇലക്ട്രിക് അയർലൻഡ്, തങ്ങളുടെ ബില്ലിംഗ് തകരാർ ചില ഉപഭോക്താക്കൾക്ക് "തെറ്റായ നിരക്ക്" ഈടാക്കി. ഇത് "1% ൽ താഴെ" വൈദ്യുതി ഉപഭോക്താക്കളെ ബാധിച്ചതായി ഇലക്ട്രിക് അയർലൻഡ് പറയുന്നു. ഇത് കഴിയുന്നത്ര വേഗത്തിൽ പരിഹരിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുകയാണ്, ബാധിക്കപ്പെട്ട ഉപഭോക്താക്കൾൾക്ക് ഇത് യഥാസമയം അവരുടെ ബില്ലുകളിൽ ക്രെഡിറ്റായി നൽകും. ഇലക്ട്രിക് അയർലൻഡ് പറയുന്നു.