അയർലണ്ട്: പരിസ്ഥിതി മന്ത്രി ഇമോൺ റയാൻ അവതരിപ്പിക്കുന്ന പദ്ധതി പ്രകാരം സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള ചെലവ് 1,000 യൂറോ വരെ കുറയ്ക്കാനാകും.
വീടുകളിലും പൊതു കെട്ടിടങ്ങളിലും സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള വാറ്റ് നിർത്തലാക്കുന്നതിലൂടെ അനൂകൂല്യം ആളുകളിലേക്ക് എത്തിച്ചേരും. ഈ ആഴ്ച അവസാനത്തോടെ ഈ പദ്ധതി മന്ത്രിസഭയിൽ അവതരിപ്പിക്കും .
ഒരു ശരാശരി ഇൻസ്റ്റാളേഷന്റെ ചിലവ് നിലവിൽ 9,000 യൂറോ എന്നത് 8,000 യൂറോയിലേക്ക് എത്തും. തൽഫലമായി തിരിച്ചടവ് കാലയളവ് ഏഴ് വർഷത്തിൽ നിന്ന് 6.2 വർഷമായി ചുരുങ്ങും. SEAI ഇതിനകം 2,400 യൂറോ വരെ സോളാർ ഇൻസ്റ്റാളേഷനായി ഗ്രാന്റ് നൽകുന്നു, അതായത് മൊത്തം ശരാശരി ഹോം സോളാർ ഇൻസ്റ്റാളേഷൻ ഏകദേശം € 5,600 ആയി കുറയുമെന്ന് മന്ത്രി പറയുന്നു.
സോളാർ പാനലുകളുള്ള ഏകദേശം 50,000 ഐറിഷ് വീടുകൾ ഇതിനകം ഉണ്ട് - സാങ്കേതികവിദ്യ വിലകുറഞ്ഞതും കൂടുതൽ ആളുകൾ ഇതിലേയ്ക്ക് ആകർഷിക്കപ്പെടുന്നതും ഈ എണ്ണം വളരെ വേഗതയിൽ വളരുമെന്ന് പ്രതീക്ഷിക്കുന്നു. 2023 മുതൽ 2025 ഓടെ എല്ലാ സ്കൂളുകളിലും സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള പ്രധാന പദ്ധതികൾ ആരംഭിക്കും.
"ഇസി വാറ്റ്" നിർദ്ദേശത്തിൽ അടുത്തിടെ വരുത്തിയ ഭേദഗതിയെ തുടർന്ന് അയർലണ്ടിലെ വാറ്റ് മാറ്റം സ്പ്രിംഗ് ഫിനാൻസ് ബില്ലിൽ അവതരിപ്പിക്കും. ഈ സ്വാഗതാർഹമായ ഈ സർക്കാർ നീക്കം, ശുദ്ധവും വിലകുറഞ്ഞതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജത്തിലേക്കുള്ള അയർലണ്ടിന്റെ യാത്രയിലെ മറ്റൊരു ചുവടുവെപ്പാണ്.