RTE-യുടെ ലൈവ് ടിവി ചാറ്റ് ഷോ ദി ലേറ്റ് ലേറ്റ് ഷോയുടെ അവതാരകനായി റയാൻ ട്യൂബ്രിഡി സ്ഥാനമൊഴിയുന്നു. ഈ സീസൺ അവസാനത്തോടെ ഷോയുടെ അവതാരക സ്ഥാനം ഒഴിയുമെന്ന് ആർടിഇ അറിയിച്ചു. ലേറ്റ് ലേറ്റ് ഷോയുടെ ആതിഥേയത്വം വഹിച്ച് തുടർച്ചയായി പതിനാല് വർഷത്തിന് ശേഷമാണ് റയാൻ ട്യൂബ്രിഡി സ്ഥാനമൊഴിയുന്നത്.
ഈ അവസരത്തിൽ ഷോയുടെ നിർമ്മാതാക്കൾ, ഗവേഷകർ, ജോലിക്കാർ, മറ്റ് എക്സിക്യൂട്ടീവുകൾ എന്നിവരോട് നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്ന് റയാൻ ട്യൂബ്രിഡി പറഞ്ഞു. ഷോയിൽ ട്യൂൺ ചെയ്ത പ്രേക്ഷകർക്ക് അദ്ദേഹം നന്ദിയും പറഞ്ഞു.
ടെലിവിഷൻ ചാനലിൽ പരിപാടി അവതരിപ്പിക്കുന്നതിൽ നിന്ന് അദ്ദേഹം പിന്മാറിയെങ്കിലും ആർടിഇ റേഡിയോ ചാനലിൽ പരിപാടി അവതാരകനായി തുടരും. തന്റെ ഭാവി പരിപാടികളെ കുറിച്ച് പിന്നീട് അറിയിക്കുമെന്ന് റയാൻ ടുബ്രിഡി പറഞ്ഞു.
റയാൻ ട്യൂബ്രിഡി തന്റെ അവസാന എപ്പിസോഡ് ഈ വർഷം മെയ് 26 ന് സംപ്രേക്ഷണം ചെയ്യും. അതേസമയം, ആരായിരിക്കും പരിപാടിയുടെ അടുത്ത അവതാരകൻ എന്ന വിവരം ചാനൽ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വേനലവസാനത്തോടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
കുട്ടികൾക്കായി 15 മില്യൺ യൂറോ ഉൾപ്പെടെ അയർലണ്ടിലെ ചാരിറ്റിക്കായി 30 മില്യൺ യൂറോ സ്വരൂപിച്ചു. ആളുകൾ നന്ദി പറയുകയും അഭിനന്ദിക്കുകയും ചെയ്തപ്പോൾ അത് തന്റെ ഹൃദയത്തെ സ്പർശിച്ചുവെന്ന് റയാൻ ടുബ്രിഡി പറഞ്ഞു. എല്ലാ പിന്തുണക്കും തന്റെ പെൺമക്കൾക്കും കുടുംബത്തിനും നന്ദി അറിയിക്കുന്നതായി റയാൻ ടുബ്രിഡി കൂട്ടിച്ചേർത്തു.