സാൻഫ്രാൻസിസ്‌കോ: Meta സമീപഭാവിയിൽ ഒരു 'അക്കൗണ്ട് വെരിഫിക്കേഷൻ' സബ്‌സ്‌ക്രിപ്‌ഷൻ സേവനം അവതരിപ്പിക്കും. ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പുതിയ പെയ്ഡ് സബ്‌സ്‌ക്രിപ്ഷൻ സേവനം (paid subscription service) ആരംഭിച്ച് മെറ്റ (Meta). ഉപയോക്താക്കൾക്ക് വെരിഫിക്കേഷൻ ബാഡ്ജ് ലഭ്യമാക്കുന്നതിന് പുറമെ അവരുടെ പ്രൊഫൈലുകൾക്ക് മതിയായ സംരക്ഷണവും ഇതിലൂടെ ലഭിക്കുമെന്നാണ് വിവരം.
ഉപയോക്താക്കൾക്ക് സ്വമേധയാ സബ്‌സ്‌ക്രിപ്ഷൻ എടുക്കാവുന്നതാണ്. 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ സബ്‌സ്‌ക്രിപ്ഷൻ ലഭ്യമാകുകയുള്ളൂ. കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ ലക്ഷ്യമിട്ടാണ് പുതിയ മാറ്റത്തിന് തുടക്കം കുറിച്ചതെന്ന് മെറ്റ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിരവധി പേരിൽ നിന്നുള്ള അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്.
പുതിയ പണമടച്ചുള്ള സേവനം ആദ്യം ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലുടനീളമുള്ള ചമ്പുകളിൽ പരീക്ഷിക്കും. കഴിഞ്ഞ ഞായറാഴ്ചയാണ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സബ്‌സ്‌ക്രിപ്ഷൻ ആരംഭിക്കുന്നുവെന്ന് മെറ്റയുടെ മേധാവി മാർക്ക് സക്കർബർഗ് അറിയിച്ചത്.
ഉപയോക്താക്കളുടെ പ്രൊഫൈലിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ കസ്റ്റമർ സർവ്വീസ് ടീമുമായി നേരിട്ട് സംവദിക്കാനുള്ള സംവിധാനവും പുതിയ പെയ്ഡ് സബ്‌സ്‌ക്രിപ്ഷനിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ആഴ്ചയോടെ സ്ബ്‌സ്‌ക്രിപ്ഷൻ സേവനം ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലുമെത്തും. പിന്നീട് അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് ഇവ വ്യാപിപ്പിക്കുമെന്നാണ് വിവരം. പ്രതിമാസം 11.99 ഡോളർ (991 രൂപ) മുതൽ 14.99 ഡോളർ (1239 രൂപ) വരെയാണ് സബ്‌സ്‌ക്രിപ്ഷൻ നിരക്ക്.
📚READ ALSO:
🔘സീറോ എമിഷൻ വെഹിക്കിൾസ് വാഹനങ്ങൾ വാങ്ങുമ്പോൾ ?