വാശിയെറിയ റമ്മി മത്സരത്തിന് സാക്ഷിയാകാൻ കോർക്ക് ഒരുങ്ങുകയാണ് കോർക്ക് റമ്മി ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഓൾ അയർലൻഡ് റമ്മി ടൂർണമെന്റ്' മെയ് 06, ശനിയാഴ്ച നടക്കും. Riverstick community centre ൽ രാവിലെ 10 മുതൽ രാത്രി 7 മണി വരെയാണ് മത്സരം നടക്കുക. ഒരാൾക്ക് 25 യൂറോയാണ് രജിസ്‌ട്രേഷൻ ഫീസ്.
500 യൂറോയും ട്രോഫിയുമാണ് വിജയികളെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനം 250 യൂറോയും മൂന്നാം സമ്മാനം 150 യൂറോയും ലഭിക്കും. ആവേശം നിറയുന്ന മത്സരത്തിൽ പങ്കെടുത്ത് വിജയകലാകാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
☎: 0894824637 Sajeev
☎: 087 907 8867 Roy
☎: 0873201327 Togi
☎: 0892536260 Reju
വിശ്രമവേളകൾ ആനന്ദകരമാക്കാൻ റമ്മി കളി പ്രിയരായ കോർക്കിലെ ഒരു കൂട്ടം ആളുകളുടെ കൂട്ടായ്മയാണ് പിൽകാലത്ത് കോർക്ക് റമ്മി ക്ലബായി മാറിയത്. ആറ് വർഷത്തിലേറെയായി റമ്മി മത്സരങ്ങളിൽ സജീവ സാനിധ്യമാണ് കോർക്ക് റമ്മി ക്ലബ്. കൂടാതെ പ്രതിവാര മത്സരങ്ങൾ നടത്തുന്നതിനുള്ള ആലോചനയിലാണ് ക്ലബ് ഭാരവാഹികൾ.
📚READ ALSO:
🔘സീറോ എമിഷൻ വെഹിക്കിൾസ് വാഹനങ്ങൾ വാങ്ങുമ്പോൾ ?