അയര്‍ലന്‍ഡില്‍ വിവിധ ജോലികളിൽ വ്യാജ റിക്രൂട്ടിംഗ് വാഗ്ദാനവുമായി ഇന്ത്യക്കാരായ തട്ടിപ്പുസംഘം, പറഞ്ഞിട്ടും വിശ്വസിക്കാതെ പണം കൊടുത്ത് നിരവധി പേർ. ....
മുൻപ് ടെസ്‌കോ, ഫാർമിംഗ് പോലുള്ള കമ്പനികളുടെ പരസ്യമായിരുന്നുവെങ്കിൽ ഇപ്പോൾ ചെറി പിക്കിങ്ങും ഫ്രൂട്ട് പാക്കിങ്ങുമാണ്. ജോലികളുടെ നിജസ്ഥിതി അറിയാതെ നിരവധി പേർ കുടുങ്ങിയിട്ടുണ്ടെന്നു സംശയിക്കാം.
കമ്പനിയുടെ ലെറ്റർ ഹെഡും വെബ്സൈറ്റ് കണ്ടും, ഇതിലേയ്ക്ക് എത്തുമ്പോൾ ചിലരെങ്കിലും അയർലണ്ടിലുള്ള ആളുകളോടും കമ്മ്യൂണിറ്റികളോടും ബന്ധപ്പെട്ട് തട്ടിപ്പ് മനസ്സിലാക്കി പിന്മാറുന്നു എന്നാൽ ചിലർ ഇവിടെ ഉള്ളവർക്ക് അവർ എത്തുന്നത് താത്പര്യം ഇല്ലാഞ്ഞിട്ടാണ് എന്ന് പറഞ്ഞു ഇവര്‍ ഇത് വിശ്വസിക്കാന്‍ കൂട്ടാക്കുന്നില്ല.
ചിലരോട് ഇപ്പൊ വേണ്ട സാലറിയിൽ നിന്നും പിടിച്ചോളാം എന്നും പ്രോസസ്സിംഗ് ചാർജ് മാത്രം എന്നും പറഞ്ഞാണ് തട്ടിപ്പ്. ഇതിൽ വീണുപോവുന്നവരെ വ്യാജ ഓഫര്‍ ലെറ്റര്‍ നല്‍കിയ ശേഷം ബാംഗ്ലൂരില്‍ മെഡിക്കല്‍ പരിശോധന നടത്താൻ ഇരുപതിനായിരം മുതൽ അമ്പതിനായിരം രൂപയോളം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
Berry Clone എന്ന പേരിലുള്ള വ്യാജ കമ്പനിയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടക്കുന്നത്. ഗ്ലോബൽ ഫ്രൂട്ട് പാക്കിങ് കമ്പനി എന്നാണ് ഇവരുടെ അവകാശവാദം എന്നാൽ UK നമ്പറിൽ ബന്ധപ്പെട്ടാൽ ഒരു റീപ്ലയും ലഭിക്കില്ല എന്നതാണ് സത്യം. കോര്‍ക്കിലെ ബിഷപ്പ്ടൌണില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇതെന്നാണ് ഇവരുടെ അവകാശവാദം. എന്നാല്‍ ഈ പേരിലുള്ള കമ്പനി കോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് സത്യം. അയർലണ്ടിൽ യൂറോ ആണ് കറൻസി എന്നിരിക്കെ 2500 ഡോളർ ശമ്പളത്തില്‍ ദിവസേ 8 മണിക്കൂര്‍ വീതമുള്ള ജോലിയാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്.
ഒരു ബിസിനസ് അയർലണ്ടിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നറിയാൻ , കമ്പനിയുടെ പേര്, ഏജൻസിയുടെ പേര് അല്ലെങ്കിൽ ഡയറക്ടറുടെ പേര് ഇവ നൽകിയാൽ കാണാൻ കഴിയും
അയര്‍ലന്‍ഡില്‍ നിയമപ്രകാരം ജോലി ചെയ്യണമെങ്കില്‍ വർക്ക് പെർമിറ്റും വിസയും ആവശ്യമുണ്ട് കൂടാതെ ആവശ്യത്തിന് എക്സ്സ്‌പീരിയൻസും വേണം. കൂടാതെ നിലവില്‍ വിദേശികള്‍ക്ക്ഇത്തരം ജോലികൾക്ക് ജോലികള്‍ക്ക് ഡിപാര്‍ട്മെന്റ് ഓഫ് എന്റര്‍പ്രൈസ് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നില്ല.
USEFUL LINKS:
- Ineligible List of Occupations for Employment Permits: https://enterprise.gov.ie/en/what-we-do/workplace-and-skills/employment-permits/employment-permit-eligibility/ineligible-categories-of-employment/
- WRC Workplace Relations Commission: http://workplacerelations.ie
- QQI recognition : https://qsearch.qqi.ie/WebPart/RecognitionDetails?recognitionCode=65
- Protector of Emigrants Ministry of External Affairs Government of India: 3rd Floor, Putherickal Buildings, Market Road, Kochi 682035, Tel: 0484-2360187, Fax 0484- 2360187, Email: poecochin@mea.gov.in Kerala (District Ernakulum) CPIO: Protector of Emigrants.
- Protector of Emigrants Ministry of External Affairs Government of India: https://meacms.mea.gov.in/Images/attach/Protectors_Emigrants_States_Union_Territories_new.pdf.
- !!!!!! ALERT !!!!!!DEAR, NURSES ARE YOU LOOKING NURSES JOBS IN ABROAD..?“BEWARE… OF FRAUD AGENTS”PLEASE CHECK THE LISTS OF APPROVED DEMANDS FOR NURSES BY MINISTRY OF EXTERNAL AFFAIRS GOVERNMENT OF INDIA.IN THE GIVEN LINK….. http://emigrate.gov.in/ext/preCsoUpload.action