കോർക്ക്: മാലോയിലും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളി കൂട്ടായ്മയായ മാലോ മലയാളീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി.
ഏപ്രിൽ 14 വെള്ളിയാഴ്ച വൈകുന്നേരം ആറുമണിമുതൽ പത്തുമണിവരെയാണ് പരിപാടികൾ ഒരുക്കിയിട്ടുള്ളത്.
Kilshannig GAA (Glantane, P51 EOYH) സ്പോർട്സ് കോംപ്ലക്സിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ മുഖ്യാതിഥി Kanturk- Mallow മുൻസിപ്പൽ ഡിസ്ട്രിക്ട് ചെയർപേഴ്സൺ ജെയിംസ് കെന്നഡിയാണ്.
മാസ്മരിക സംഗീതവുമായി ചുരുങ്ങിയ നാളുകൾക്കുള്ളിൽ അയർലൻഡ് ജനതയുടെ ഹരമായി മാറിയ "കുടിൽ മ്യൂസിക് ബാന്റിന്റെ" സംഗീതനിശ ആഘോഷങ്ങളുടെ മാറ്റുകൂട്ടും. നാവിൽ കൊതിയൂറും രുചിക്കൂട്ടുകളിലൂടെ അയർലണ്ട് മലയാളിക്ക് പ്രിയപ്പെട്ട റോയൽ കാറ്ററിംഗ് തയ്യാറാക്കുന്ന ഡിന്നറും ഉണ്ടായിരിക്കുന്നതാണ്.
ഈസ്റ്റർ വിഷു ആഘോഷങ്ങളിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി മാലോ മലയാളീസിന്റെ പ്രോഗ്രാം കമ്മിറ്റി അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടതാണ്.അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് ബാധകമല്ല. ടിക്കറ്റുകൾ സ്‌പൈസ് ടൌൺ ഏഷ്യൻ സൂപ്പർ മാർക്കറ്റിന്റെ മാലോ, കോർക്ക് ഷോപ്പുകളിൽ ലഭ്യമാണ്. ടിക്കറ്റിനും വിശദവിവരങ്ങൾക്കുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
☎: 087 145 6800 Linu
☎: 087 966 8395 Laly
☎: 089 478 7768 Shibil
☎: 089 241 5234 Sarin
☎: 089 236 3589 Pradeep