ജനകീയ ബജറ്റ് : രണ്ടാം നരേന്ദ്ര മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റ്; കയ്യടി നേടി ധനമന്ത്രി നിർമല സീതാരാമൻ

 ജനകീയ ബജറ്റ് : രണ്ടാം നരേന്ദ്ര മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റ് അവതരിപ്പിച്ചു.രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശരിയായ പാതയിലെന്ന് ധനമന്ത്രി ധനമന്ത്രി നിർമല സീതാരാമൻ കയ്യടി നേടി. ഇത്തവണയും പേപ്പര്‍ലെസ് ബജറ്റ്. 


ആദായനികുതിയിലെ പരിഷ്ക്കാരങ്ങൾ ഉൾപ്പടെ ഒട്ടനവധി ശ്രദ്ധേയമായ പ്രഖ്യാപനങ്ങളാണ് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റ് അവതരിപ്പിച്ചു ധനമന്ത്രി നിർമല സീതാരാമൻ നടത്തിയത്. തെരഞ്ഞെടുപ്പ് വർഷമായതിനാൽ ജനപ്രിയ പദ്ധതികൾ ബജറ്റിൽ ഇടംനേടി. ഇടത്തരക്കാര്‍ക്ക് ആശ്വാസമേകുന്ന ആദായനികുതി പരിഷ്ക്കാരമാണ് ബജറ്റിലെ പ്രധാന സവിശേഷത. സ്ത്രീകള്‍ക്കും മുതിർന്ന പൗരൻമാർക്കും കൂടുതൽ പലിശ കിട്ടും,നിക്ഷേപിക്കാവുന്ന തുക ഇരട്ടിയാക്കി ബജറ്റ് പ്രഖ്യാപനം.



കേന്ദ്ര ബജറ്റ് 2022 പ്രധാന പ്രഖ്യാപനങ്ങൾ

  • ആദായ നികുതി പരിധി ഇളവ് 7 ലക്ഷമാക്കി ഉയര്‍ത്തി
  • സ്വര്‍ണം-വെള്ളി-വജ്രം എന്നിവയ്ക്ക് വില കൂടും
  • റെയില്‍വേയ്ക്ക് 2.4 ലക്ഷം കോടി രൂപ
  • കസ്റ്റംസ് തീരുവ 13 ശതമാനമായി കുറച്ചു, 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം,12-15 ലക്ഷം വരെ 20 ശതമാനം നികുതി
  • 9-12 ലക്ഷം വരെ 15 ശതമാനം നികുതി, 6-9 ലക്ഷം വരെ 10 ശതമാനം നികുതി,3-6 ലക്ഷം വരെ 5 ശതമാനം നികുതി,
  • 0-3 ലക്ഷം വരെ നികുതിയില്ല.,മാറ്റം പുതിയ സ്‌കീമില്‍ മാത്രം. പഴയ സ്‌കീമില്‍ പരിധി 3 ലക്ഷം തുടരും
  • ആദായ നികുതി പരിധി ഇളവ് 7 ലക്ഷമാക്കി ഉയര്‍ത്തി
  • സിഗരറ്റിന് വില കൂടും
  • കംപ്രസ്ഡ് ബയോഗ്യാസ്- എഥനോള്‍- ഇലക്ട്രിക് ചിമ്മിനി- ലിഥിയം- അയണ്‍ ബാറ്ററി- ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും
  • ഇറക്കുമതി ചെയ്യുന്ന റബ്ബറിന് വില കൂടും
  • ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിക്ക് വില കുറയും
  • മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും
  • 47 ലക്ഷം യുവതീയുവാക്കള്‍ക്ക് സ്റ്റൈപ്പന്‍ഡ്‌
  • സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പുതിയ നിക്ഷേപ പദ്ധതി.കാലാവധി 2 വര്‍ഷം. പരിധി 2 ലക്ഷം രൂപ വരെ. പലിശ 7.5 ശതമാനം
  • ടെലിവിഷന്‍ സെറ്റുകള്‍ക്ക് വില കുറയും. പാനലുകളുടെ വില 2.5 ശതമാനം കുറയും
  • വയോധികര്‍ക്കുള്ള നിക്ഷേപ പരിധി 30 ലക്ഷമാക്കി ഉയര്‍ത്തി
  • സ്ത്രീകള്‍ക്കായി മഹിളാ സമ്മാന്‍ പദ്ധതി
  • വനവത്ക്കരണത്തിന് 10000 കോടി
  • നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കാന്‍ ബാങ്കിങ് നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കും
  • പ്രതിരോധ മേഖലയ്ക്കുള്ള ബജറ്റ് 6.2 ലക്ഷം കോടിയായി ഉയര്‍ത്തി
  • കര്‍ണാടകയ്ക്ക് 5300 കോടിയുടെ വരള്‍ച്ചാ സഹായം
  • ഇടത്തരം ചെറുകിട വ്യവസായങ്ങള്‍ക്കുള്ള ക്രെഡിറ്റ് ഗാരന്റി പദ്ധതിക്ക് 9000 കോടി
  • തൊഴില്‍ പരിശീലനത്തിന് കൗശല്‍ വികാസ് യോജന
  • ആഭ്യന്തര ടൂറിസത്തിന് 'നമ്മുടെ നാട് കാണൂ' പദ്ധതി
  • എല്ലാ നഗരങ്ങളിലും അഴുക്കുചാല്‍ വൃത്തിയാക്കാന്‍ യാന്ത്രിക സംവിധാനം വരും
  • കണ്ടല്‍ക്കാട് സംരക്ഷണത്തിന് മിഷ്ടി പദ്ധതി
  • ഭൗമസംരക്ഷണത്തിന് പിഎം പ്രണാം പദ്ധതി
  • 20 നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കും
  • ഹരിതോര്‍ജ പദ്ധതികള്‍ക്ക്‌ 35000 കോടി വകയിരുത്തി.
  • സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത കൂട്ടാന്‍ മിഷന്‍ കര്‍മ്മയോഗി
  • 2070-ഓടെ സീറോ കാര്‍ബണ്‍ വിസരണം
  • ഗതാഗത മേഖലയ്ക്ക് 75000 കോടി
  • 5ജി സേവനം ലഭ്യമാകാകന്‍ 100 ലാബുകള്‍
  • ആത്മനിര്‍ഭര്‍ ക്ലീന്‍ പ്ലാന്റ് പ്രോഗ്രാമിന് 2200 കോടി രൂപ
  • നിര്‍മിത ബുദ്ധിക്ക് മെയ്ക്ക് AI ഫോര്‍ ഇന്ത്യ പദ്ധതി. ഗവേഷണത്തിന് മുന്ന് കേന്ദ്രങ്ങള്‍
  • സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള 50 വര്‍ഷത്തെ പലിശ രഹിത വായ്പ ഒരുവര്‍ഷത്തേയ്ക്കുകൂടി നീട്ടി
  • സര്‍ക്കാരുമായുള്ള ഡിജിറ്റല്‍ ഇടപാടിന് പാന്‍ അടിസ്ഥാന രേഖ.
  • നഗരവികസനത്തിന് 10000 കോടി
  • 50 പുതിയ വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും വരും
  • ആദിവാസി മേഖലയില്‍ 748 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍
  • മൂലധന നിക്ഷേപം പത്ത് ലക്ഷം കോടിയായി ഉയര്‍ത്തും
  • PM ആവാസ് യോജനയ്ക്ക് 75000 കോടി
  • കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി ഡിജിറ്റല്‍ ലൈബ്രറി
  • ആദിവാസി ക്ഷേമത്തിന് പദ്ധതികള്‍
  • അരിവാള്‍ രോഗം 2027ഓടെ നിര്‍മാര്‍ജനം ചെയ്യും
  • ഭക്ഷ്യസുരക്ഷയ്ക്ക് 2 ലക്ഷം കോടി രൂപ
  • 9.6 കോടി പാചകവാതക കണക്ഷന്‍ നല്‍കി
  • മത്സ്യബന്ധന രംഗത്തെ വികസനത്തിന് 6000 കോടി
  • 2027-ഓടെ അരിവാള്‍ രോഗം പൂര്‍ണമായും തുടച്ച് നീക്കും
  • പ്രാഥമിക സഹകരണ സംഘങ്ങളുടെ കമ്പ്യൂട്ടറൈസേഷന് 2516 കോടി. 63000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഡിജിറ്റലൈസ് ചെയ്യും
  • ഭക്ഷ്യസുരക്ഷയ്ക്ക് 2 ലക്ഷം കോടി രൂപ
  • 2.2 ലക്ഷം കോടി രൂപ 11.4 കോടി കര്‍ഷകര്‍ക്ക് വിതരണം ചെയ്തുവെന്ന് ധനമന്ത്രി
  • കാര്‍ഷിക വായ്പ 20 ലക്ഷം കോടി രൂപയായി ഉയര്‍ത്തും
  • 2200 കോടി രൂപയുടെ ഹോര്‍ട്ടികള്‍ച്ചര്‍ പാക്കേജ്‌
  • 6000 കോടി മത്സ്യ രംഗത്തെ വികസനത്തിന്, 157 നഴ്സിങ് കോളേജുകൾ
  • 15000 കോടി ഗോത്ര വിഭാഗങ്ങൾക്ക്
  • തടവിലുള്ള പാവപ്പെട്ടവർക്ക് സർക്കാർ സാമ്പത്തിക സഹായം
  • രാജ്യത്ത് മൂലധന നിക്ഷേപം കൂടി
  • എഐ ഗവേഷണത്തിന് മൂന്ന് കേന്ദ്രങ്ങൾ
  • പാൻ കാർഡ് - തിരിച്ചറിയൽ കാർഡ് ആയി അംഗികരിക്കും.
  • 5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷൻ വികസനത്തിനായി 100 ലാബുകൾ സ്ഥാപിക്കും.
  • കണ്ടൽ കാട് സംരക്ഷത്തിനായി മിഷ്ടി പദ്ധതി തുടങ്ങും
  • കോസ്റ്റൽഷിപ്പിംഗ് പ്രോത്സാഹിപ്പിക്കും.
  • പഴയ വാഹനങ്ങൾ മാറ്റുന്നതിന് സഹായം നൽകും.
  • സംസ്ഥാനങ്ങളിലെ വാഹനങ്ങളും ആംബുലൻസുകളും മാറ്റുന്നതിന് സഹായം നൽകും.
  • നൈപുണ്യ വികസനത്തിന് പ്രധാനമന്ത്രി കൗശൽ വികസന യോജന 4. O ആരംഭിക്കും.
  • പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പ് വരുത്തും.
  • വിനോദ സഞ്ചാര മേഖലയിൽ 50 കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് സൗകര്യങ്ങൾ വർധിപ്പിക്കും.
  • പ്രാദേശിക ടൂറിസം വികസനത്തിനായി " ദേഖോ അപ്നാ ദേശ് " തുടരും
  • അടുത്ത മൂന്ന് വർഷത്തിനകം ഒരു കോടി കർഷകർക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങൾ നൽകും, പതിനായിരം ബയോ ഇൻപുട് റിസോഴ്സ് സെന്ററുകൾ രാജ്യത്താകെ തുടങ്ങും
  • പുതിയ ആദായ നികുതി സ്‌കീമിന് കീഴിലുള്ളവർക്ക് ഇളവ് വരിധി അഞ്ച് ലക്ഷം ആയിരുന്നത് ഏഴ് ലക്ഷമാക്കി ഉയര്‍ത്തി. പഴയ സ്‌കീം പ്രകാരമുള്ളവര്‍ക്ക് മൂന്നു ലക്ഷം വരെയാണ് നികുതി ഇളവുള്ളത്. ആദായനികുതി ഘടനയിലെ മാറ്റം അനുസരിച്ച് മൂന്നു ലക്ഷം മുതല്‍ ആറ് ലക്ഷം രൂപ വരെ അഞ്ച് ശതമാനമാണ് പുതിയ നികുതി. ആറ് ലക്ഷം മുതല്‍ 9 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി. ഒമ്പത് മുതല്‍ 12 ലക്ഷം വരെ 15 ശതമാനവും 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ 20 ശതമാനം 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമായിരിക്കും പുതിയ നികുതി. ആദായ നികുതി സ്ലാബുകൾ ആറിൽ നിന്ന് അഞ്ചായി കുറച്ചു. ആദായനികുതി അപ്പീലുകൾ പരിഹരിക്കാൻ ജോ. കമ്മിഷണർമാർക്കും ചുമതല നൽകിയിട്ടുണ്ട്.
  • മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപരിധി 30 ലക്ഷമായി ഉയര്‍ത്തി: വനിതകൾക്കും പെൺകുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും കൂടുതൽ പലിശ കിട്ടുന്ന നിക്ഷേപ പദ്ധതികൾ ബജറ്റില്‍ പ്രഖ്യാപിച്ചു .  മുതിർന്ന പൌരന്മാർക്ക് കൂടുതൽ പലിശ ഉറപ്പാക്കി നിക്ഷേപിക്കാവുന്ന തുക ഇരട്ടിയാക്കി ഉയർത്തി. ബാങ്ക് നിക്ഷേപങ്ങൾക്കുള്ള പലിശ ഇടിയുമ്പോൾ വനിതകൾക്കും പെൺകുട്ടികൾക്കും കൂടുതൽ വരുമാനം ഉറപ്പാക്കാനുള്ള പദ്ധതിക്കാണ് കേന്ദ്രം രൂപം നല്കുന്നത്. മഹിളാ സമ്മാൻ സേവിംഗ് പദ്ധതിയുടെ കീഴിൽ രണ്ടു ലക്ഷം രൂപ രണ്ട് വർഷത്തേക്ക് നിക്ഷേപിക്കാം. ഏഴര ശതമാനം പലിശ ഇതിന് ഉറപ്പാക്കും. ഭാഗികമായി തുക പലിശ നഷ്ടം ഇല്ലാതെ പിൻവലിക്കാനും അവസരം ഉണ്ടാകും. 2025 മാർച്ച് വരെയാകും നിക്ഷേപത്തിൻറെ കാലാവധി.  മുതിർന്ന പൌരന്മാർക്ക് പോസ്റ്റോഫീസുകളിലും ബാങ്കുകളിലും കൂടുതൽ പലിശ കിട്ടുന്ന നിക്ഷേപത്തിൻറെ പരിധി ഇപ്പോൾ 15 ലക്ഷമാണ്. ഇത് മുപ്പത് ലക്ഷമാക്കി ഉയർത്തിയാണ് കൂടുതൽ വരുമാനത്തിനുള്ള വഴിയൊരുക്കുന്നത്. ഇതിന് പുറമെ പ്രതിമാസ വരുമാനത്തിനുള്ള നിക്ഷേപ പദ്ധതിയുടെ പരിധി 4.5 ലക്ഷത്തിൽ നിന്ന് 9 ലക്ഷമാക്കി ഉയർത്തുകയും ചെയ്തു.
  • സ്വര്‍ണം, വെള്ളി, ഡയമണ്ട്, വസ്ത്രം, സിഗരറ്റ്, അടുക്കള ഉപകരണങ്ങൾ, ഇറക്കുമതി ചെയ്ത റബ്ബർ, കോപ്പർ സ്ക്രാപ്പ് എന്നിവയുടെ വില കൂടും
  • ടിവി, മൊബൈൽ ഫോൺ, കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയൺ ബാറ്ററി, ക്യാമറ, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍, വൈദ്യുതി വാഹനങ്ങളിലെ ബാറ്ററി എന്നിവയുടെ വില കുറയും
  • പിഎം ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷം കൂടി തുടരും. എല്ലാ അന്ത്യോദയ ഉപഭോക്താക്കൾക്കും പ്രയോജനം ലഭിക്കും. പ്രതിവർഷം രണ്ടു ലക്ഷം കോടി രൂപയുടെ ചെലവാണ് ഈ പദ്ധതിക്കുള്ളത്പ
  • ട്ടികവർഗ്ഗ വിഭാഗത്തിനായി മൂന്ന് വർഷത്തിനുള്ളിൽ 15,000 കോടി ചെലവഴിക്കും
  • പ്രധാനമന്ത്രി ആവാസ് യോജന ഫണ്ട് 66% വർധിപ്പിച്ച് 79,000 കോടി രൂപയാക്കി
  • 47 ലക്ഷം യുവാക്കൾക്ക് 3 വർഷം അക്കൌണ്ടിലേക്ക് നേരിട്ട് സ്റ്റൈപൻഡ് നൽകാൻ പദ്ധതി
  • രാജ്യത്ത് 157 പുതിയ നഴ്സിങ് കോളേജുകൾ സ്ഥാപിക്കും
  • 748 ഏകല്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ അധ്യാപകരെ നിയമിക്കും
  • 2047ഓടെ അരിവാൾ രോഗം നിർമാർജനം ചെയ്യും. ആദിവാസി മേഖലയിലുൾപ്പടെ ബോധവത്കരണവും, ചികിത്സാ സഹായവും നൽകും
  • റെയിൽവേയുടെ വികസന പദ്ധതികൾക്ക് 2.40ലക്ഷം കോടി രൂപ
  • എല്ലാ സർക്കാർ സ്ഥാപനങ്ങളും പാൻ കാർഡ് തിരിച്ചറിയൽ രേഖയായി സ്വീകരിക്കുവാൻ നടപടി
  • 5 കിലോ ഭക്ഷ്യധാന്യം 81 കോടി ജനങ്ങൾക്ക് മാസംതോറും നൽകും
  • കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പഴയ വാഹനങ്ങൾ ഒഴിവാക്കും. വെഹിക്കിൾ സ്ക്രാപ്പിങ് നയത്തിന്റെ അടിസ്ഥാനത്തിൽ സഹായം നൽകും
  • പുതിയതായി 50 വിമാനത്താവളങ്ങൾ നിർമിക്കും
  • 63,000 പ്രാഥമിക സംഘങ്ങൾ ഡിജിറ്റൈസ് ചെയ്യാൻ 2516 കോടി രൂപ
  • മെഡിക്കൽ രംഗത്ത് നൈപുണ്യ വികസന പദ്ധതിയും, അനീമിയ രോഗം നിർമാർജനം ചെയ്യുവാൻ വ്യാപക പരിപാടിയും
  • പാരമ്പര്യ കരകൗശലത്തൊഴിലാളികൾക്ക് പിഎം വിശ്വകർമ കുശൽ സമ്മാൻ പദ്ധതി
  • തീരമേഖലയ്ക്ക് 6000 കോടിയുടെ പദ്ധതി
  • സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത കൂട്ടാന്‍ മിഷന്‍ കര്‍മ്മയോഗി
  • 2070-ഓടെ സീറോ കാര്‍ബണ്‍ വിസരണം
  • 5ജി സേവനം ലഭ്യമാകാകന്‍ 100 ലാബുകള്‍
  • ആത്മനിര്‍ഭര്‍ ക്ലീന്‍ പ്ലാന്റ് പ്രോഗ്രാമിന് 2200 കോടി രൂപ
  • നിര്‍മിത ബുദ്ധിക്ക് മെയ്ക്ക് AI ഫോര്‍ ഇന്ത്യ പദ്ധതി, ഗവേഷണത്തിന് മുന്ന് കേന്ദ്രങ്ങള്‍ തുടങ്ങും
  • വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ ആപ്പ്. ആപ്പിൽ വിനോദ സഞ്ചാര മേഖലകളുടെ വിവരങ്ങൾ ക്രോഡീകരിക്കും
  • ഡിജിറ്റൽ ഇടപാടുകൾക്ക് പാൻ കാർഡ് പൊതു തിരിച്ചറിയൽ രേഖയാക്കും
  • ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കാനായി പ്രത്യേക പദ്ധതി
  • കർണാടകക്ക് 5300 കോടി വരൾച്ച സഹായം
  • മുതിർന്ന പൗരന്മാർക്കായുള്ള നിക്ഷേപ പദ്ധതിയിലെ പരിധി 30 ലക്ഷമായി ഉയർത്തി
  • വനിതകൾക്കും, പെൺകുട്ടികൾക്കുമായി പ്രത്യേക നിക്ഷേപ പദ്ധതി. മഹിള സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്. രണ്ട് ലക്ഷം രൂപയുടെ നിക്ഷേപ നടത്താം. പലിശ 7.5 ശതമാനം
  • കുട്ടികൾക്കായി ദേശീയ ഡിജിറ്റൽ ലൈബ്രറികൾ തുറക്കും. 157 പുതിയ നഴ്സിംഗ് കോളേജുകൾ  കൂടി തുടങ്ങും. 
  • ചെറുകിട ഇടത്തരം വ്യവസായ സംരഭങ്ങൾക്ക് 900 കോടി. ചെറുകിട സ്ഥാപനങ്ങൾക്ക് (MSME) വായ്പ പലിശ ഒരു ശതമാനമായി കുറയ്ക്കും
  • കണ്ടൽ കാട് സംരക്ഷത്തിനായി മിഷ്ടി പദ്ധതി, 10,000 ബയോ ഇൻപുട്ട് റിസേർച്ച് സെന്റർ സ്ഥാപിക്കും
  • തണ്ണീർത്തട വികസനത്തിന് അമൃത് ദരോഹർ പദ്ധതി
  • ഹരിതോർജ്ജ വികസനം ലക്ഷ്യമിട്ട് ഗ്രീൻ ഹൈഡ്രജൻ മിഷന് 19700 കോടി നൽകും
  • മൃഗക്ഷേമം, ക്ഷീരവികസനം, ഫിഷറീസ് ഉൾപ്പടെയുള്ള മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. 
  • കാർഷിക സ്റ്റാർട്ടുപ്പകൾക്കായി കാർഷിക ഉത്തേജക നിധി രൂപീകരിക്കും. ചെറു ധാന്യ വികസനത്തിന് ശ്രീ അന്ന എന്ന പേരിൽ പദ്ധതിയുണ്ടാകും. 
  • കാർഷിക വായപാ ലക്ഷ്യം ഇരുപത് ലക്ഷം കോടിയായി ഉയർത്തി. 

ആരോഗ്യ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ
  • 157 പുതിയ നഴ്സിംഗ് കോളേജുകൾ
  • നിലവിലുള്ള മെഡിക്കൽ കോളേജുകളോട് ചേർന്ന് ഒരുക്കും
  • 2047 ഓടെ അരിവാൾ രോഗം നിർമാർജ്ജനം ചെയ്യും
  • ആദിവാസി മേഖലയിലുൾപ്പടെ ബോധവത്കരണവും, ചികിത്സാ സഹായവും നൽകും
  • ആരോഗ്യ ഗവേഷണത്തിന് ഐസിഎംആർ
  • ഐസിഎംആർ ൻറെ തെരഞ്ഞെടുക്കപ്പെട്ട ലാബുകളിൽ ഗവേഷണത്തിന് സൌകര്യം ഒരുക്കും
  • ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗവേഷണം
  • ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കാനായി പ്രത്യേക പദ്ധതി രൂപം നൽകും
  • 2047 ഓടെ അരിവാൾ രോഗം നിർമാർജ്ജനം ചെയ്യുമെന്നും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

    📚READ ALSO:

    🔘പോളണ്ട്: പാലക്കാട് സ്വദേശി  മലയാളി യുവാവിനെ  പോളണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ 

    🔘കാനഡ: വിദേശികൾക്ക് വീട് വാങ്ങുന്നതിന് നിയന്ത്രണം, ക്യുബെക്ക് വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റ് നൽകില്ല ഉൾപ്പെടെ, രാജ്യവ്യാപകമായി നടപ്പിലാക്കുന്ന നിയമങ്ങൾ 


    🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു

    🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍

    🔘 ശനിയാഴ്ച മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം,12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കി ഇന്ത്യ; മാർഗരേഖ കാണുക

    🔘"ഹോം കെയറർ, ബസ്-കോച്ച് ഡ്രൈവർമാർ, ഡയറി ഫാം അസിസ്റ്റന്റ്" ഇനി മുതൽ യൂറോപ്പിന് പുറത്തുനിന്ന്  തൊഴിൽ പെർമിറ്റിന് അർഹതയുണ്ട് - പുതിയ മാറ്റം 

    യുക് മി(UCMI) GLOBAL INDIAN COMMUNITY
    HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
    യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
    ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
            
    വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

    buttons=(Accept !) days=(20)

    Our website uses cookies to enhance your experience. Learn More
    Accept !

    Greetings, UCMI COMMUNITY👥

    chat with us on WhatsApp

    യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

    🔰CLICK TO JOIN:👉COMMUNITY

    🔰CLICK TO CHAT:👉ADMIN

    ...