ടൂർണമെന്റിൽ മിന്നും പ്രകടനം കാഴ്ചവെച്ച LCC പ്ലയെർ ദീപക് മാന് ഓഫ് ദി മാച്ച് സ്വന്തമാക്കിയപ്പോൾ ബെസ്റ് ബാറ്റ്സ്മാൻ കിൽകെന്നി പ്ലയെർ സീഷനും ബെസ്റ് ബൗളർ LCC പ്ലയെർ അലനും നേടി.
ഈ ആഴ്‌ച അയർലണ്ടിലെ താപനില -8 വരെ എത്തിയെങ്കിലും ക്രിക്കറ്റ് പ്രേമികൾ അതിലൊന്നും തെല്ലും ആശങ്ക പെട്ടില്ലന്നുള്ളതാണ് ടൂര്ണമെറ്റിന്റെ വിജയമെന്നും, സമ്മർ കാലങ്ങളിൽ സജീവമായി നിലകൊള്ളുന്ന ക്രിക്കറ്റ് മാച്ചുകളുടെ ആവേശം ഇനി വിന്ററിലും അതെ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകും എന്ന് വൈകിങ്‌സ് ക്രിക്കറ്റ് ക്ലബ് മെംബേർസ് അറിയിച്ചു.
ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീം മെംബേഴ്സിനും, ടൂർണമിറന്റിനു സഹകരിച്ച വാട്ടർഫോർഡ് നിവാസികൾക്കും, ടൂര്ണമെന്റിൻറെ നട്ടെല്ലായിരുന്ന എല്ലാ ക്ലബ് മെമ്പേഴ്സിനും നന്ദി അറിയിച്ചുകൊണ്ട് -വാട്ടർഫോർഡ് വൈകിങ്‌സ് ക്രിക്കറ്റ് ക്ലബ് കമ്മിറ്റി.