അയർലണ്ട്: സ്റ്റാറ്റസ് യെല്ലോ ഐസ് മുന്നറിയിപ്പ് രാജ്യം മുഴുവൻ ഇന്ന് രാത്രി പ്രാബല്യത്തിൽ വരും. അയർലണ്ടിൽ ആർട്ടിക് വായുപ്രവാഹം എത്തുന്നതിനാൽ അടുത്ത കുറച്ച് ദിവസങ്ങൾ തണുപ്പായിരിക്കുമെന്ന് മെറ്റ് ഐറിയൻ അറിയിച്ചു. ഇന്ന് വൈകുന്നേരം മുതൽ വ്യാഴാഴ്ച രാവിലെ വരെ റോഡുകളിലും നടപ്പാതകളിലും കഠിനമായ തണുപ്പും മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കണം.
റോഡുകളിലും ഫുട്പാത്തിലും അപകടകരമായ യാത്രാ സാഹചര്യങ്ങളെക്കുറിച്ച് കാലാവസ്ഥാ നിരീക്ഷകൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, യുകെ മെറ്റ് ഓഫീസും വടക്കൻ അയർലണ്ടിന് സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഇത് നാളെ രാവിലെ 10.00 വരെ സാധുവായിരിക്കും.
Status Yellow - Ice warning for Ireland
Met Éireann Weather Warning
Icy stretches are likely on Sunday night and Monday morning. Hazardous travelling conditions are expected, especially on untreated roads and footpaths. Some patches of freezing fog are also possible.
Valid: 18:00 Sunday 15/01/2023 to 12:00 Monday 16/01/2023
Issued: 10:32 Sunday 15/01/2023
Northern Ireland Warnings
Status: Yellow
Icy surfaces are expected to develop following wintry showers leading to some difficult travelling conditions
Yellow - Ice Warning for Antrim, Armagh, Down, Fermanagh, Tyrone, Derry
UK Met Office Weather Warning (www.metoffice.gov.uk)
Icy surfaces are expected to develop following wintry showers leading to some difficult travelling conditions
Valid: 18:00 Sunday 15/01/2023 to 10:00 Monday 16/01/2023
Issued: 09:59 Sunday 15/01/2023
ഇന്ന് ഉച്ചകഴിഞ്ഞ് ഉയർന്ന താപനില 4 മുതൽ 7 ഡിഗ്രി വരെയാണ്. ഇന്ന് രാത്രി, താപനില -3 മുതൽ +1 ഡിഗ്രി വരെ കുറയും, അൾസ്റ്ററിൽ (Londonderry(Derry), Antrim, Down, Tyrone, Armagh, Fermanagh, Cavan, Monaghan and Donegal) ഏറ്റവും കുറഞ്ഞ താപനില പ്രതീഷിക്കാം. അറ്റ്‌ലാന്റിക് തീരദേശ കൗണ്ടികളിൽ അങ്ങിങ്ങായി ശീതകാല മഴ ഒരു സമയത്തേക്ക് തുടരും, രാത്രി പൊതുവെ തെളിഞ്ഞതായിരിക്കും മിക്ക പ്രദേശങ്ങളിലും തിങ്കളാഴ്ച്ച വരണ്ടതായിരിക്കും, രാവിലെ വരെ നീണ്ടുനിൽക്കുന്ന മഞ്ഞും പ്രവചിക്കുന്നു
Status Yellow - Ice warning for Ireland ⚠️
— Met Éireann (@MetEireann) January 15, 2023
Hazardous travelling conditions are expected, especially on untreated roads & footpaths. 🚗🚶🚴♂️
Some patches of freezing fog are also possible. 🌫️
View all warnings here 👇https://t.co/Xg3aMJm6kq pic.twitter.com/eU8k6G0OcV
തിങ്കളാഴ്ച രാത്രി താപനില 0 മുതൽ -4 ഡിഗ്രി അല്ലെങ്കിൽ -5 ഡിഗ്രി വരെ താഴുന്ന വ്യാപകമായ കടുപ്പമുള്ള മഞ്ഞ് ഉണ്ടാകുമെന്ന് Met Éireann പ്രവചിക്കുന്നു.
ചൊവ്വാഴ്‌ച തണുപ്പും മഞ്ഞുവീഴ്‌ചയും ഉണ്ടാകും ഉച്ചയ്‌ക്ക് 1 മുതൽ 4 ഡിഗ്രി വരെ താപനിലയും രാത്രിയിൽ -2 മുതൽ -6 ഡിഗ്രി വരെയും ആയി കുറയും.