സീറോ മലബാർ സഭയുടെ അയർലണ്ടിലെ നാഷണൽ കോർഡിനേറ്ററായ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിലിനു ഡബ്ലിൻ സീറോ മലബാർ വിശ്വാസ സമൂഹത്തിൻ്റെ സ്നേഹനിർഭരമായ യാത്രയയപ്പ്. ഗാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൻ നടന്ന ഡബ്ലിൻ സീറോ മലബാർ സഭയുടെ സൈലൻ്റ് നെറ്റെന്ന ക്രിസ്തുമസ് പ്രോഗ്രാം വേദിയിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ വിക്ടോറിയസ് ദേവാലയ വികാരി, സീറോ മലബാർ സഭാ വൈദീകരായ ഫാ. ജോസഫ് ഓലിയക്കാട്ട്, ഫാ. റോയ് വട്ടക്കാട്ട്, ഫാ. സെബാസ്റ്റ്യൻ വെള്ളാമത്തറ എന്നിവരും ഫാ. ജിൻ്റോ, ഫാ.ആൻ്റണി സോണൽ സെക്രട്ടറി സിജോ കാച്ചപ്പിള്ളി, ട്രസ്റ്റിമാരായ ബെന്നി ജോൺ, സുരേഷ് സെബാസ്റ്റ്യൻ ഡബ്ലിൻ സോണൽ കമ്മറ്റിയംഗങ്ങൾ, വിവിധ കുർബാന സെൻ്റർ കമ്മറ്റിയംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
ഇരിങ്ങാലക്കുട രൂപതാഗമായ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ കഴിഞ്ഞ മൂന്ന് വർഷക്കാലം അയർലണ്ടിലെ സീറോ മലബാർ സഭയുടെ കോർഡിനേറ്ററും അതോടോപ്പം അഞ്ചുവർഷക്കാലമായി ഡബ്ലിൻ സോണൽ കോർഡിനേറ്ററും ലൂക്കൻ, ഫ്ബ്സ്ബോറോ, ഇഞ്ചിക്കോർ കുർബാന സെൻ്ററുകളുടെ ചാപ്ലിനുമായി പ്രവർത്തിച്ചുവരികയായിരുന്നു. ഐറീഷ് ലാറ്റിൻ സഭയിൽ മൗണ്ട് മെറിയോൺ ഇടവകയിലും അച്ചൻ പ്രവർത്തിച്ചു. പൗരസ്ത്യ കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയ ഫാ. ക്ലെമൻ്റ് നീണ്ട വർഷങ്ങൾ ഇരിങ്ങാലക്കുട രൂപതാ കേന്ദ്രത്തിൽ പഴയാറ്റിൽ പിതാവിൻറെ സെക്രട്ടറിയായും, രൂപതയുടെ പ്രോ ചാൻസലറായും, എട്ടുവർഷത്തോളം ചാൻസലറായും ജുഡീഷ്യൽ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. വിവിധ സെമിനാരികളിൽ അധ്യാപകനായും പ്രവർത്തിച്ചു.
റിപ്പബ്ലിക് ഓഫ് അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും സീറോ മലബാർ സഭാപ്രവത്തനങ്ങളെ ഏകോപിക്കുക എന്ന ശ്രമകരമായ ദൗത്യം വജയകരമാമാക്കാൻ ഫാ. ക്ലമൻ്റിനു കഴിഞ്ഞു. അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ വിശുദ്ധ കുർബാന ആരംഭിക്കാനും വൈദീകരെ നിയമിക്കാനും അച്ചൻ്റെ ശ്രമഫലമായി സാധിച്ചു. ഐറീഷ് സഭയുമായി അച്ചൻ പുലർത്തിയ ഊഷമള ബന്ധത്തിൻ്റെ ഫലമായി നോക്ക് ബസലിക്കായിൽ രണ്ടാം ശനിയാഴ്ചതോറും സീറോ മലബാർ കുർബാന ആരംഭിക്കാനും കഴിഞ്ഞു.
അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളിലും, വിവിധ ഭക്ത സംഘടനകളും അച്ചന് യാത്രയയപ്പ് നൽകി. സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ്റെ ജനറൽ കോർഡിനേറ്ററയാണു പുതിയ നിയമനം. റോം ആസ്ഥാനമാക്കിണയാണ് തുടർന്നുള്ള പ്രവർത്തനം.
📚READ ALSO:
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര് പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ