ഡബ്ലിൻ : സീറോ മലബാർ സഭയുടെ അയർലണ്ടിലെ നാഷണൽ കോർഡിനേറ്റർ ആയി ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ നിയമിതനായി.
നിലവിൽ ഡബ്ലിനിൽ പ്രവർത്തിച്ചുവന്ന ഫാ. ജോസഫ് താമരശേരി രൂപതാംഗമാണ്. തോട്ടുമുക്കം ഇടവകാംഗമായ ഫാ. ജോസഫ് താമരശേരി രൂപതയിലെ കൂടരഞ്ഞി, പനമ്പ്ലാവ്, നൂറംന്തോട്, കോടംചേരി, പാറോപടി, തിരുവമ്പാടി തിരുഹൃദയ ഫൊറോനാ പള്ളി എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. സോഷ്യോളജിയിലും, സോഷ്യൽ വർക്കിലും മാസ്റ്റർ ബിരുദം നേടിയ ഫാ. ജോസഫ് ഓലിയക്കാട്ട് കൺസൽട്ടൻ്റായും പ്രവർത്തിച്ചു. താമരശേരി രൂപതയിലെ സെൻ്റർ ഫോർ ഓവറോൾ ഡെവലപ്പ്മെൻ്റിലും, കാരുണ്യ ഭവൻ ഡയറക്ടറായും,, രൂപതാ ഫൈനാൻസ് കൗൺസിലിലും പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹി ഫരിദാബാദ് രൂപതയിലും സൗദി അറേബ്യയിലും വൈദീകനായി ശുശ്രൂഷചെയ്തു.
റിപ്പബ്ലിക് ഓഫ് അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും സീറോ മലബാർ സഭാപ്രവത്തനങ്ങളെ ഏകോപിപ്പിക്കുക എന്നതാണ് നാഷണൽ കോർഡിനേറ്ററുടെ ദൗത്യം. കഴിഞ്ഞ മൂന്ന് വർഷം നാഷണൽ കോർഡിനേറ്ററായി പ്രവർത്തിച്ചുവന്ന ഫാ. ക്ലമൻ്റ് സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ ജനറൽ കോർഡിനേറ്ററായി നിയമിതനായ ഒഴിവിലാണു നിയമനം.
📚READ ALSO:
🔘വെസ്റ്റ്‌മീത്തിലെ മോട്ടിന് സമീപം ബസ് അപകടത്തിൽപ്പെട്ട് 55 കാരനായ ബസ് ഐറിയൻ ഡ്രൈവർ മരിച്ചു
🔘 "മറ്റുള്ളവരെ ശ്രദ്ധിക്കുക" ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുട്ടികളെ വീട്ടിൽ നിർത്തണം - CMO
🔘ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും 390 മില്യൺ യൂറോ പിഴ- ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ (IDP)
🔘ലൈസന്‍സോ റജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കർശന നടപടി ; ഭക്ഷ്യസുരക്ഷാ വകുപ്പ്
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ