വാട്ടർഫോർഡ്: ശ്രീ. തോമസ് ജെ അഴിക്കകത്ത് രചനയും സംഗീതവും നിർവഹിച്ച് ക്രിസ്റ്റി ബിജി മനോഹരമായി ആലപിച്ച "ജനതകൾക്ക് പ്രകാശമായി" എന്ന പുതിയ ഗാനം Social Media യിൽ ഇത് വൈറലായി കൊണ്ടിരിക്കുന്നു. Angelic Audios എന്ന YouTube ചാനലിലൂടെ പുതിയ ഗാനം നിങ്ങളുടെ മുമ്പിലേക്ക് എത്തിയിരിക്കുന്നു.
അനേകം സാധ്യതകൾ ഉള്ള ഗായിക ക്രിസ്റ്റി ബിജി, ഇതിനോടകം ധാരാളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ബൾഗേറിയയിൽ അവസാന വർഷ മെഡിക്കൽ വിദ്യാർഥിനി കൂടിയാണ് ഈ ഗായിക. ഈ ഗാനത്തിന്റെ പ്രൊഡ്യൂസർ അയർലൻഡ് പ്രവാസിയായ ശ്രീ ബിജി സെബാസ്റ്യാന്റയും ജെസ്സിന്തയുടെയും മകളാണ് ക്രിസ്റ്റി ബിജി. സഹോദരൻ ക്രിസ് ബിജി ആദ്യ വർഷ യൂണിവേഴ്സിറ്റി സ്റുഡൻറാണ്. ക്രിസ് ബിജി CNEWS International National Children’s Forum Vice പ്രസിഡന്റ് ആയും പ്രവർത്തിക്കുന്നു. പാലായ്ക്കടുത്തു കടപ്ലാമറ്റം കൊച്ചറയ്ക്കൽ കുടുംബാംഗമാണ്.
" ജനതകൾക്ക് പ്രകാശമായി" എന്ന ഗാനം ഭംഗിയായി റെക്കോർഡ് ചെയ്തിരിക്കുന്നത് തോമസ് ജെ അഴിക്കകത്തിന്റെ മകനായ Abel Jose Thomas ആണ്.
സംഗീത ജീവിതത്തിൽ വർഷങ്ങളോളം പ്രവർത്തി പരിചയം ഉള്ള ശ്രീ തോമസ് ജെ അഴിക്കകത്തിൻ്റെ സംഗീതത്തിൽ പ്രശസ്ത ഗായകരായ ഗാനഗന്ധർവ്വൻ യേശുദാസ്, കെ ജി മാർക്കോസ്, ജയചന്ദ്രൻ, എം ജി ശ്രീകുമാർ, കെസ്റ്റർ, സാബു ജോസഫ് തുടങ്ങിയവർ അദ്ദേഹത്തിൻറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ഗാനരചനയും സംഗീതസംവിധാനവും സ്വന്തമായി കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹത്തിന്റെ പ്രാവീണ്യം അളവറ്റതാണ്. ഈ കാലയളവിൽ 500ലധികം ഗാനങ്ങൾ രചനയും സംഗീത നിർവഹണവും നടത്തിയിരിക്കുന്ന അദ്ദേഹം 16 വർഷത്തോളമായി അയർലണ്ടിലെ കാവനിൽ താമസിച്ചുവരുന്നു. ഇവിടെയും അദ്ദേഹത്തിൻറെ ജോലിത്തിരക്കുകൾക്കിടയിലും സംഗീതസപര്യ തുടർന്നുകൊണ്ടിരിക്കുന്നു.
Watch Video On You Tube: https://www.youtube.com/embed/McPyqQNpd8A