റിതു പ്രകാശിനെ കുറിച്ച്:
ഭരതനാട്യം, മോഹിനിയാട്ടം കുച്ചിപ്പുടി, കഥകളി നർത്തകി, യോഗ പരിശീലക, പ്രൊഫഷണൽ ഭരതനാട്യം നർത്തകിയാണ് റിതു പ്രകാശ്. പ്രശസ്ത നൃത്ത വിദഗ്ധരായ ഡോ. നീനാപ്രസാദ് (ഗുരു പത്മശ്രീ അഡയാർ കെ. ലക്ഷ്മണന്റെ മുതിർന്ന ശിഷ്യ), ഗുരു സി.വി. ചന്ദ്രശേഖർ. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദധാരി.
മദ്രാസ് സർവ്വകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദവും എം ഫിലും യഥാക്രമം 2010ലും 2013ലും ഒന്നാം റാങ്കോടെ പൂർത്തിയാക്കി. അവരുടെ ഭരതനാട്യം അരങ്ങേറ്റം 2008-ൽ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്നു. 2007-08-ൽ കേരള യൂണിവേഴ്‌സിറ്റി തലത്തിൽ ഏറെ പ്രശംസ നേടിയ "കലാതിലകം" ആയി. അവൾ ദൂരദർശനിലെ ഗ്രേഡ് അരിറ്റിസ്റ്റാണ്. റിതു ഒരേസമയം ഗുരു ചങ്ങനാശ്ശേരി മാധവൻ നമ്പൂതിരിയുടെയും കലാമണ്ഡലം കൃഷ്ണ പ്രസാദിന്റെയും കീഴിൽ കർണാടക സംഗീതത്തിലും കഥകളിയിലും പരിശീലനം നേടി . മൊസലിക്കണ്ടി ജയ് കിഷോറിന്റെ കീഴിൽ കുച്ചിപ്പുടി അഭ്യസിക്കുകയും ചെയ്തിട്ടുണ്ട്.
ഭരതനാട്യം
ഇന്ത്യയുടെ ദേശീയ നൃത്തരൂപം എന്ന സ്ഥാനം അലങ്കരിക്കുന്നത് ഭരതനാട്യം ആണ്. ഭരതനാട്യം ജന്മം കൊണ്ട സ്ഥലം തമിഴ്‌നാട് ആണ്. ഭരതനാട്യത്തിന്റെ ആദ്യകാലനാമം ദാസിയാട്ടം എന്നായിരുന്നു. ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട അഭിനയ ദർപ്പണ്ണം എന്ന ഗ്രന്ഥമാണ് ഭരതനാട്യത്തിന് ആധാരമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ആറാം നൂറ്റാണ്ടു മുതൽക്കുതന്നെ പല്ലവ- ചോള രാജ വംശങ്ങൾ ഈ കലാരൂപം വളർത്തിയിരുന്നതായി പറയപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ചിന്നയ്യ സഹോദരന്മാരാണ് ദാസിയാട്ടം പരിഷ്ക്കരിച്ചത്.
ഭാരതീയ നൃത്തങ്ങളിൽ മുഖ്യസ്ഥാനത്തുള്ളതുകൊണ്ടാവാം ഭരതനാട്യം എന്ന പേർ ലഭിച്ചത്. ഭാവ-രാഗ-താളങ്ങളുടെ ആദ്യാക്ഷരങ്ങളോട് നാട്യം കൂടിചേർത്ത് ഭരതനാട്യം എന്ന പേർ ഈ നൃത്തത്തിന് സിദ്ധിച്ചുവെന്ന് വേദാന്തദീക്ഷിതരെപ്പോലുള്ള നാട്യാചാര്യന്മാർ അഭിപ്രായപ്പെടുന്നു. ഭാരതത്തിലെ എല്ലാ നാട്യങ്ങളേയും പോലെ ഭരതനാട്യത്തിന്റെ ആത്മീയമായ അടിസ്ഥാനം സുവിധിതമാണ്. നാട്യകലയിലുള്ള ഏകാഗ്രതയിലൂടെ സിദ്ധമാകുന്ന അനുഭൂതിയും ആത്മസാക്ഷാത്കാരയത്നത്തിലൂടെയുള്ള അനുഭൂതിയും സമാനമാന്നെന്ന് നാട്യാചാര്യന്മാർ അഭിപ്രായപ്പെടുന്നു.
ഭരതമുനി രചിച്ച നാട്യശാസ്തത്തെ അടിസ്ഥാനമായി സ്വീകരിച്ചതുകൊണ്ടാവാം ഭരതനാട്യം എന്ന പേർ ലഭിച്ചത് എന്ന് പറയപ്പെടുന്നു. ബ്രഹ്മാവ് സൃഷ്ടിച്ച നാട്യവേദത്തിന്റെ അടിസ്ഥാനത്തിൽ ഭരതമുനി നാട്യശാസ്ത്രം നിർമ്മിച്ചുവെന്നാണ് ഐതിഹ്യം.