ഡൺഗാർവൻ : ഡൺഗാർവൻ മലയാളി അസ്സോസിയേഷൻ ( DMA ) രൂപീകരണവും കിസ്തുമസ് പുതുവത്സരാഘോഷവും സംയുക്തമായി ആഘോഷിക്കുകയുണ്ടായി. അയർലെണ്ടിലെ പ്രമുഖ ടൂറിസം ഹബ്ബുകളിലൊന്നായ ഡൺഗാർവൻ പട്ടണത്തിൽ DMA എന്ന പേരിൽ ആദ്യമായി മലയാളികളുടെ അസ്സോസിയേഷൻ ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടു.
അസ്സോസിയേഷൻ പ്രവർത്തനങ്ങളെ മുന്നിൽ നിന്നും നയിക്കുവാൻ James Simon ( President ) Kiran G plathottam ( Vice President ) Milin Joy ( Secretary ) Geeba Joy ( Join Secretary ) Manu George ( Treasure ) Mothi Thomas ( Program Coordinator ) എന്നിവരെ തിരഞ്ഞെടുക്കുകയും, അവർക്ക് അനുമോദന പൂച്ചെണ്ടുകൾ നൽകുകയുണ്ടായി.
DMA യുടെ ആദ്യത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങൾ Dungarvan Gold Coast Golf Resort ൽ ജനുവരി 4 ന് 5 മണിമുതൽ 10 മണിവരെ ഡൺഗാർവനിൽ നിന്നുള്ള DMA യിലെ അറുപതിൽപരം അംഗങ്ങളുടെയും കുഞ്ഞുങ്ങളുടെയും സജീവ സാനിധ്യത്തോടെ മനോഹരമായി കൊണ്ടാടി. ചടങ്ങിൽ DMA യുടെ ലോഗോ, അസ്സോസിയേഷൻ പ്രസിഡന്റ് James Simon ഔദ്യോഗികമായി പ്രകാശനം ചെയ്തു.
തുടർന്ന് ക്രിസ്തുമസ് പപ്പാ നിറഞ്ഞാടിയ കരോളിൽ എല്ലാവരും വാദ്യഘോഷങ്ങളും നൃത്തചുവടുകളുമായി പങ്കെടുത്തു. ഇതേ തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും ഗ്രൂപ്പ് ഡാൻസ്, ഗ്രൂപ്പ് സോങ്‌സ് , സോളോ സോങ്‌സ്, എല്ലാം ഒന്നിനുപുറകേ ഒന്നായി ആഘോഷങ്ങൾക്ക് മിഴിവേകി. ജിം ഇൻസ്‌ട്രെക്ടർ കൂടിയായ പ്രോഗ്രാം കോർഡിനേറ്റർ Mothi Thomas ന്റെ നേതൃത്വത്തിൽ വിവിധയിനം ടീം ഗെയിംസ് നടത്തുകയുണ്ടായി. വീറും വാശിയും നിറഞ്ഞ മത്സരങ്ങളിൽ ജെന്റ്‌സ് ടീമായ DMA king നെ പരാജയപ്പെടുത്തികൊണ്ട് ലേഡീസ് ടീം DMA Queen ഓവറോൾ വിജയികൾക്കുള്ള എവറോളിംങ് ട്രോഫി കരസ്ഥമാക്കി.
Dungarvan നിൽനിന്നും Waterford, Wexford എന്നീ സ്ഥലത്തേക്ക് താമസം മാറുന്ന നാല് കുടുംബങ്ങൾക്ക് യാത്രയപ്പ് നൽകി. Green Chilli Asian Shop Waterford, Clover Pizza Dungarvan, എന്നിവർ സ്പോൺസർ ചെയ്ത Mega Lucky Draw Gift Voucher കൾക്ക് അഞ്ചു ഭാഗ്യവാന്മാർ അർഹരായി. തുടർന്ന് സമ്മാനധാനത്തിനും നന്ദി പ്രകാശനത്തിനും ശേഷം രുചി വൈവിധ്യമാർന്ന കേരളത്തനിമയിൽ ഒരുക്കിയ സ്വദിഷ്ടമായ ക്രിസ്തുമസ് ഡിന്നർ എല്ലാവരും ആസ്വദിച്ചു.
📚READ ALSO:
🔘വെസ്റ്റ്‌മീത്തിലെ മോട്ടിന് സമീപം ബസ് അപകടത്തിൽപ്പെട്ട് 55 കാരനായ ബസ് ഐറിയൻ ഡ്രൈവർ മരിച്ചു
🔘 "മറ്റുള്ളവരെ ശ്രദ്ധിക്കുക" ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുട്ടികളെ വീട്ടിൽ നിർത്തണം - CMO
🔘ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും 390 മില്യൺ യൂറോ പിഴ- ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ (IDP)
🔘ലൈസന്‍സോ റജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കർശന നടപടി ; ഭക്ഷ്യസുരക്ഷാ വകുപ്പ്
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ