HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
വെക്സ് ഫോര്‍ഡ് : അയര്‍ലണ്ടില്‍, ന്യൂ റോസ് മലയാളികള്‍, 2022-23 ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം 27/12/2022 നാലുമണിക്ക് റോസ്ബർകോൺ പാരിഷ് ആൻഡ് സ്പോർട്സ് ഹാളിൽ വച്ച് ആഘോഷപൂർവ്വം കൊണ്ടാടി. പരിപാടിയിൽ ജിൻസ് ജോസഫ് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്ത സ്വീകരിച്ചു.
അസിസ്റ്റന്റ് മാനേജർ ന്യൂറോസ് ഡിസ്ട്രിക്ട് ചേമ്പറിലെ ശ്രീമതി ആൻ സി ഡോയറും, കമ്മ്യൂണിറ്റി ഓർഗനൈസർ ന്യൂറോസിലെ റൈ ഫ്‌ളൈനും, ആക്ടിവിസ്റ്റും കാലിഗ്രാഫറുമായ ജഗതീപ് സാഹൻസും ദീപം തെളിച്ച് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
ശ്രീമതി അനിത വിശിഷ്ടാതിഥികൾക്കും, സ്പോൺസർമാരായ ഹോളി ഗ്രേൽ റസ്റ്റോറന്റ് ഗ്രൂപ്പ്. കോൺഫിഡൻസ് ട്രാവൽ ലിമിറ്റഡ് ഡബ്ലിൻ , സ്പൈസ് ബാസാർ കിൽക്കനി, സ്പൈസ് വേൾഡ് വാട്ടർഫോർഡ്, ഇൻഗ്രീഡിയൻസ് വെക്സ്ഫോർട്, പ്രയോര കളക്ഷൻസ്,ഗ്രീൻ ചില്ലി വാട്ടർഫോർഡ് എന്നിവർക്കും നന്ദി പ്രകാശനം നടത്തി. തുടർന്ന് നടന്ന വണ്ണാരഭമായ ന്യൂറോസ് കലാസന്ധ്യയിൽ കുട്ടികളുടെയും മുതിർന്നവരുടെയും നൃത്തവും പാട്ടും കാണികളെ ആവേശഭരിതരാക്കി. പരിപാടിയോട് അനുബന്ധിച്ച് നടന്ന ലക്കിടിപ്പ് നറുക്കെടുപ്പിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
പ്രോഗ്രാമിന് മുന്നോടിയായി നടന്ന കരോൾ ഭവന സന്ദർശനം കുട്ടികളെയും മുതിർന്നവരെയും ഒരേപോലെ ആനന്ദ ലഹരിയിലാഴ്ത്തി. രുചികരമായ ക്രിസ്മസ് ഡിന്നറോടുകൂടി പ്രോഗ്രാം സമാപിച്ചു.
യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,