നിങ്ങൾ ഒരു സിനിമ കാണുമ്പോൾ ഏതൊക്കെ ശ്രദ്ധിക്കാറുണ്ട് !! തിയേറ്റർ ? നടൻ / നടി ? 3D ? IMAX ? 4DX ? Avatar: The Way of Water (2022)

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS

നിങ്ങൾ ഒരു സിനിമ കാണുമ്പോൾ ഏതൊക്കെ ശ്രദ്ധിക്കാറുണ്ട് !! തിയേറ്റർ ? നടൻ / നടി ? 3D ? IMAX ? 4DX ?  Avatar: The Way of Water (2022) എവിടെ കാണണം ?

ഒരു സിനിമയിൽ കഥ , നടൻ, നടി , സംവിധായകൻ, പ്രേക്ഷകൻ എന്നിവരിൽ പ്രധാനിയാണ് പ്രേക്ഷകൻ. പ്രേക്ഷകനില്ലാതെ സിനിമ ഓടിയിട്ട് കാര്യമില്ല. ഒന്നുകിൽ കഥ ഉണ്ടാകണം അല്ലെങ്കിൽ ടെക്‌നിക്ക് ഉണ്ടാകണം. അതുമല്ലെങ്കിൽ ചരിത്രമോ ഹാസ്യമോ പ്രാദേശികമോ കാല്പനികമോ ആകേണം കഥ. വസ്ത്രങ്ങളും അലങ്കാരങ്ങളും കേമമാകണം. 

പ്രേക്ഷകന്റെ പ്രതികരണം രണ്ടു തരത്തിലായിരിക്കും. ആന്തരികവും ബാഹ്യവും. ചില സിനിമകൾ  പ്രേക്ഷകഹൃദയത്തിലെ നിഗൂഢമേഖലകളിൽ അസാധാരണമായ ചലനങ്ങൾ സൃഷ്ടിക്കും. ബാഹ്യമായി പറയത്തക്ക പ്രകടനങ്ങളൊന്നും കൂടാതെ പ്രേക്ഷകൻ സ്തംഭിച്ചുപോയി എന്നും വരും. മറ്റു ചില സിനിമകൾ  പ്രേക്ഷകനെക്കൊണ്ട് പൊട്ടിച്ചിരിപ്പിക്കുകയും കൈയടിപ്പിക്കുകയും ചെയ്യും. എന്തായാലും പ്രേക്ഷകന്റെ പ്രതികരണം രംഗത്തെ ബാധിക്കും. സിനിമയുടെ  ആരംഭം മുതൽ അവസാനം വരെ അരങ്ങും പ്രേക്ഷകനും തമ്മിൽ ഒരു പ്രതികരണവൃത്തം (circle of response) സൃഷ്ടിക്കപ്പെടുന്നുണ്ട്. ഈ വൃത്തത്തിലുണ്ടാകുന്ന ചില അപ്രതീക്ഷിതമായ പ്രശ്നങ്ങൾ സിനിമയെ പരാജയപ്പെടുത്തിക്കളയും. ഒരു സിനിമയും  എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തണമെന്നില്ല. 

ഒരു പ്രേക്ഷകന്റെ ആസ്വാദനക്ഷമതയെ നിയന്ത്രിക്കുന്ന ഘടകങ്ങൾ പലതാണ്. കാല ദേശാചാരങ്ങളും, സംസ്കാരവും, മുൻവിധികളും, സദാചാരവും മറ്റും ഉദാഹരണം. എന്നാൽ ഇതൊക്കെ അല്ലാതെ പുതിയ അനുഭവങ്ങളും ടെക്‌നിക്കുകളും പുതിയ സിനിമയെ വലിയ ഒരു ദൃശ്യാനുഭവമാക്കുന്നു. അതിനാണ് സിനിമ തീയേറ്ററുകൾ, അവയുടെ നിലനില്പിന്റെ കച്ചവടം  കാലത്തിനൊത്തു മാറുന്നത്. സിനിമയിൽ ഇടവേളകൾ സൃഷ്ടിക്കപ്പെടുമ്പോൾ കച്ചവടം ഉണ്ടാകുന്നു. ഫുഡ്, പോപ്‌കോൺ ഒഴിച്ചുകൂടാത്തതാക്കുന്നു.

കച്ചവടവും സിനിമയും മാറുമ്പോൾ സ്‌ക്രീനുകളും എഫക്റ്റുകളും ദൃശ്യാനുഭവവും മാറുന്നു അങ്ങിനെയാണ് മുൻപത്തെ രൂപത്തിൽ നിന്നും സ്ക്രീനും ഡിജിറ്റലും ഡോൾബിയും മാറി  ഇപ്പോൾ 3Dയും  IMAX ഉം 4DX ഉം വരെ എത്തി നിൽക്കുന്നത്. 

ഇപ്പോൾ കുട്ടികൾക്കിടയിലും മുതിർന്നവർക്കിടയിലും ചർച്ചാ വിഷയമായ Avatar: The Way of Water (2022) എന്ന James Cameron സിനിമ ഇറങ്ങിയിരിക്കുന്നു. എന്നാൽ എവിടെ കാണണം ?

എല്ലാ തിയേറ്ററുകളിലും തിരക്ക് കാണും ഫിലിമും കാണും എന്നാൽ തീയേറ്ററുകളെക്കുറിച്ചു അറിയുക. എന്നിട്ടു സിനിമ കാണുക. അയർലണ്ടിൽ 4DX ഉള്ള തിയേറ്റർ ഡബ്ലിനിൽ മാത്രമേ ഉള്ളു. കൂടാതെ റിക്ലെയ്നർ IMAX ദൃശ്യ അനുഭവം എന്നിവ മിക്ക തീയേറ്ററുകൾക്കും ഇല്ല. അതിനാൽ കാണുമ്പോൾ ശ്രദ്ധിക്കുക. 

Avatar: The Way of Water (2022)

https://youtu.be/_ciBXV3MGGc

4DX ഉള്ള തിയേറ്റർ ഡബ്ലിൻ:

https://www.cineworld.ie/films/avatar-the-way-of-water/

എന്താണ് IMAX സിനിമാ അനുഭവം? 

വ്യക്തതയും  വലുപ്പവും IMAX-നെ ഒരു സിനിമയെക്കാൾ കൂടുതൽ ആക്കുന്നു. റീമാസ്റ്ററിംഗ് - അല്ലെങ്കിൽ DMR  - പ്രോസസ്സ് ഒരു ഫിലിം മേക്കറുടെ കാഴ്ചപ്പാടിന്റെ ഏറ്റവും മികച്ച പതിപ്പ് നിർമ്മിക്കുന്നതിന് ഒരു സിനിമയുടെ എല്ലാ ഫ്രെയിമിനെയും പൂർണ്ണമായും പരിവർത്തനം ചെയ്യുന്നു. ഊഷ്മളതയും മൂർച്ചയുമുള്ള ഒരു സന്തുലിത ചിത്രം നൽകാൻ രണ്ട് പ്രൊജക്ടറുകൾ ഒരേസമയം പ്രവർത്തിക്കുന്നു.

Watch On YouTube: https://youtu.be/gRsr8lDR_NM

എന്താണ് ഒരു 3D സിനിമ അനുഭവം?

സാധാരണയായി കാഴ്ചക്കാർ ധരിക്കുന്ന പ്രത്യേക ഗ്ലാസുകളുടെ സഹായത്തോടെ ത്രിമാന ദൃഢതയുടെ മിഥ്യാബോധം നൽകുന്നതിനായി നിർമ്മിച്ച ചലന ചിത്രങ്ങളാണ് 3D ഫിലിമുകൾ.

എന്താണ് 4DX സിനിമാ അനുഭവം?

4DX സജ്ജീകരിച്ച ഓഡിറ്റോറിയങ്ങളിൽ ചലനം പ്രാപ്തമാക്കിയ സീറ്റുകൾ  ഉപയോഗിക്കുന്നു, അത് ശക്തമായ വൈബ്രേഷനുകളും സംവേദനങ്ങളും സൃഷ്ടിക്കുന്നു, അതുപോലെ തന്നെ മിന്നൽ, മഴ, മിന്നുന്ന (സ്ട്രോബ്) ലൈറ്റുകൾ, മൂടൽമഞ്ഞ്, ശക്തമായ സുഗന്ധങ്ങൾ എന്നിവ പോലുള്ള അനുഭവ അനുകരണങ്ങൾ  കാലാവസ്ഥയ്‌ക്കോ മറ്റ് സാഹചര്യങ്ങൾക്കോ ​​ആസ്പദമാക്കി കാഴ്ചക്കാരിലേയ്ക്ക് എത്തിക്കുമ്പോൾ സിനിമ കൂടുതൽ ആസ്വാദകമാകുന്നു. റിയാലിറ്റി അനുഭവം ദൃശ്യത്തോടൊപ്പം പ്രേക്ഷകർക്ക് സമ്മാനിക്കുന്നു.

Watch On YouTube: https://youtu.be/9wiNbX0aAsk


കൂടാതെ  ഫിലിമിൽ റേറ്റിംഗ് ഉണ്ടാകാം 12 A എന്നാണ് അവതാർ രേഖപ്പടുത്തിയിരിക്കുന്നത് ?  Classification 12A എന്താണ് ? 


സിനിമയുടെ THEME/CONTENT നെ അടിസ്ഥാനമാക്കിയും  VIOLENCE/THREAT, SEXUAL CONTENT/NUDITY, LANGUAGE, DRUGS ഇവയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കണ്ടന്റ് എന്നിവയുടെ അളവിലുമാണ് സിനിമയുടെ തരം തിരിക്കൽ.

ഓരോ സിനിമയും തരം അറിയാം https://www.ifco.ie/en/ifco/pages/titlesearch

12A തരംതിരിച്ചിരിക്കുന്ന സിനിമകൾ പന്ത്രണ്ട് വയസ്സും  അതിൽ കൂടുതലുമുള്ള കാഴ്ചക്കാർക്ക് അനുയോജ്യമാണെന്ന് കണക്കാക്കുന്നു. എന്നിരുന്നാലും, ചെറിയ കുട്ടികൾക്കും അവ കാണാൻ കഴിയും - ആ കുട്ടിക്ക് സിനിമ കാണാൻ അനുയോജ്യമെന്ന് കരുതുന്ന ഒരു മുതിർന്നയാൾ കൂടെയുണ്ടെങ്കിൽ. അത്തരം സന്ദർഭങ്ങളിൽ, ഈ വെബ്‌സൈറ്റിൽ ലഭ്യമായ ഉപഭോക്തൃ ഉപദേശം ആക്‌സസ് ചെയ്‌ത് മാതാപിതാക്കളും/രക്ഷകർത്താക്കളും  വിവരമടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കണമെന്ന് IFCO ശക്തമായി ശുപാർശ ചെയ്യുന്നു. കൂടാതെ ഓരോ തീയേറ്ററും മുൻകരുതലുകൾ പ്രദർശിപ്പിച്ചിട്ടുണ്ട് അത് കാണുക.

എന്താണ് IFCO ? 

ഐറിഷ് ഫിലിം ക്ലാസിഫിക്കേഷൻ ഓഫീസ് (IFCO) എന്നത് അയർലണ്ടിനുള്ളിലെ സിനിമകൾ, ടെലിവിഷൻ പ്രോഗ്രാമുകൾ, ചില വീഡിയോ ഗെയിം വർഗ്ഗീകരണത്തിനും സെൻസർഷിപ്പിനും ഉത്തരവാദിത്തമുള്ള സ്ഥാപനമാണ്. IFCO നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നിടത്ത്, അവ നിയമപരമായി ബാധ്യസ്ഥമാണ്

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക 

https://www.ifco.ie/en/ifco/pages/guidelines

📚READ ALSO:

🔘 IRELAND: Christmas week opening hours for Dunnes, Tesco, Aldi, Lidl and SuperValu 

🔘"ഹോം കെയറർ, ബസ്-കോച്ച് ഡ്രൈവർമാർ, ഡയറി ഫാം അസിസ്റ്റന്റ്" ഇനി മുതൽ യൂറോപ്പിന് പുറത്തുനിന്ന്  തൊഴിൽ പെർമിറ്റിന് അർഹതയുണ്ട് - പുതിയ മാറ്റം 

🔘ചൈനയിൽ  ആശുപത്രികളില്‍ മൃതദേഹങ്ങള്‍ നിറയുന്നു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

🔘"ചൈന, ജപ്പാന്‍, അമേരിക്ക, കൊറിയ, ബ്രസീല്‍ - വീണ്ടും കൊവിഡ് കേസുകൾ വർധിക്കുന്നു" ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A   രോഗങ്ങൾ 

🔘യുകെ: സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ; ഇന്ത്യൻ ഹൈക്കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം

🔘കേരളം: ഹോംമെയ്ഡ് കേക്ക് മറ്റ് പലഹാരങ്ങൾ വിൽക്കുന്നവർ ലൈസൻസ് എടുക്കണം

🔘ലൈംഗിക രോഗങ്ങൾ വർധിച്ചു; സൗജന്യമായി കോണ്ടം -ഫ്രാൻസ്

🔘 കാനഡ ഇന്ത്യയിൽ നിന്ന് നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു; ഏജൻസികളെ ഒഴിവാക്കി ഗവൺമെൻറ് നേരിട്ടാണ് റിക്രൂട്ട്മെൻറ്

🔘അമേരിക്ക: നവജാത ശിശു മരിച്ച സംഭവത്തിൽ ഇന്ത്യക്കാരി അറസ്റ്റിൽ; അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി 

🔘യൂറോ സോണിന്റെ ഏറ്റവും ശക്തമായ വളർച്ചയിൽ ജിഡിപി വർദ്ധനവോടെ അയർലൻഡ് 

🔘Current Openings 15 Counties | Find your future with Mowlam Healthcare | Country’s largest independent provider of nursing home care


യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...