ഡബ്ലിൻ: ടണലിന്റെ തെക്കൻ ഏരിയയിൽ വാഹനത്തിന് തീപിടിച്ചതിനെ തുടർന്ന്നിലെ പോർട്ട് ടണൽ ഇരു ദിശകളിലുമുള്ള ഗതാഗതം നിരോധിച്ചു.
The vehicle fire in the South bore of the Dublin Tunnel has been extinguished. The North bore has reopened while the South bore remains closed to traffic. pic.twitter.com/mysBJ5r5oS
— Dublin Fire Brigade (@DubFireBrigade) November 17, 2022
അഗ്നിശമന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഡബ്ലിൻ ഫയർ ബ്രിഗേഡ് സ്ഥിരീകരിച്ചു,അതിനാൽ രണ്ട് ദിശകളിലേക്കും തുരങ്കം അടയ്ക്കേണ്ടത് ആവശ്യമാണ്. എന്നാൽ അവസാന മെസ്സേജുകളിൽ ഒരു സൈഡ് ഇപ്പോൾ തുറന്നതായിട്ട് അറിയാൻ സാധിക്കുന്നു. വേണ്ട മുൻകരുതലുകൾ എടുക്കുക.
തിരക്കിൽ പെടാതിരിക്കുവാൻ മറ്റ് വഴികൾ ഉപയോഗിക്കുക എന്ന് ഉദ്യോഗസ്ഥരും എമർജൻസി സർവീസുകളും ഗാർഡ റിപ്പോർട്ട് ചെയ്യുന്നു. ഡ്രൈവർമാരോട് ഇതര റൂട്ടുകൾ സ്വീകരിക്കാനും മേഖലയിൽ കാലതാമസം പ്രതീക്ഷിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
ഡബ്ലിൻ എയർപോർട്ടിന് സമീപമുള്ള M1 സൗത്ത്ബൗണ്ടിൽ അവശിഷ്ടങ്ങൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്. J2 നെ സമീപിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഡബ്ലിൻ ടണലിന്റെ നോർത്ത് ബോറും (North Bore) രാത്രികാല അറ്റകുറ്റപ്പണികൾക്ക് ശേഷം വീണ്ടും തുറന്നു. റോഡുകളിൽ ജാഗ്രത പാലിക്കാൻ ഡ്രൈവർമാരോട് ആവശ്യപ്പെടുന്നു.
📚READ ALSO:
🔘യുകെ: യാത്രക്കാർക്ക് മുഖ-വിരലടയാള-ബയോമെട്രിക്‌സ് ആവശ്യപ്പെടുന്ന നടപടികൾ നടപ്പിലാക്കാൻ യുകെ
🔘കറന്റ്, ഡെപ്പോസിറ്റ് അക്കൗണ്ടുകൾ ഇന്ന് മുതൽ മരവിപ്പിക്കും- അൾസ്റ്റർ ബാങ്ക്
🔘അയർലണ്ടിലെ ഏറ്റവും പുതിയ സർവ്വകലാശാല "SETU" ഔദ്യോഗികമായി ആരംഭിച്ചു,
🔘ഇന്ത്യ: നടൻ സിദ്ധാന്ത വീർ സൂര്യവംശി (46 ) ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചു.