വാട്ടര്‍ഫോര്‍ഡ്: ഇന്ന് രാവിലെ വാട്ടർഫോർഡ് സിറ്റിയിൽ കുത്തേറ്റ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മലയാളി വൈദികൻ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ 9.30 ഓടെ വാട്ടർഫോർഡിലെ ആർഡ്‌കീൻ ഏരിയയിലെ വൈദികർ താമസിക്കുന്ന വീട്ടിലാണ് സംഭവം.
വീട്ടിലെ താമസക്കാരിൽ ഒരാളും വാട്ടര്‍ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെ ചാപ്ല്യനും , മലയാളിയുമായ ഫാ. ബോബിറ്റ് തോമസിന് നേരെയാണ് അതിക്രമം ഉണ്ടായത്. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ വൈദീകന് കുത്തേല്‍ക്കുകയും ചെയ്തു. കൂടെ താമസിച്ചു കൊണ്ടിരുന്ന 2 വൈദികർ സ്ഥലത്തു ഇല്ലാത്തപ്പോൾ ആണ് അക്രമി എത്തിയത്.
30 വയസ്സുള്ള ഒരു പുരോഹിതന്, കുത്തേറ്റ് പരിക്കേൽക്കുകയും, "ഗുരുതരവും എന്നാൽ ജീവന് ഭീഷണിയുമില്ലതതുമാണ് " ഇദ്ദേഹം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ വാട്ടർഫോർഡിൽ ചികിത്സയിലാണ്. എന്ന് ഗാർഡ അറിയിച്ചു.
വാട്ടർഫോർഡിലെയും ലിസ്‌മോറിലെയും ബിഷപ്പ് അൽഫോൻസസ് കള്ളിനൻ, സംഭവിച്ചതിൽ താൻ വളരെ ഞെട്ടിപ്പോയെന്നും വൈദികൻ എത്രയും വേഗം പൂർണമായി സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചു. തന്റെ സഹപ്രവർത്തകർക്കായി താൻ പ്രാർത്ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഇന്ന് രാവിലെ നടന്ന സംഭവത്തിൽ 20 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്യുകയും ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 4 പ്രകാരം വാട്ടർഫോർഡ് ഗാർഡ സ്റ്റേഷനിൽ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗാർഡേ അറിയിച്ചു.
🔘 ഞായറാഴ്ച 30 ഒക്‌ടോബർ 2022 -അയർലണ്ടിലെ സമയം 1 മണിക്കൂർ പിന്നിലേക്ക് മാറും