ടുളമോര്‍ : അയർലണ്ട് മലയാളിയും പോർട്ട് ലീഷ് ഹോസ്പിറ്റലിലെ നേഴ്‌സുമായ ദേവീ പ്രഭ (38) അന്തരിച്ചു. ദേവീപ്രഭയും കുടുംബവും ബിറില്‍ നിന്നും പോര്‍ട്ട് ലീഷിലേയ്ക്ക് രണ്ടുവര്‍ഷം മുമ്പ് മാറിഎത്തിയത്. നാട്ടിൽ കോട്ടയം സ്വദേശിയാണ്.
ദേവീപ്രഭയെ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് പോര്‍ട്ട് ലീഷ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൃത്യമായ രോഗ കാരണം കണ്ടുപിടിക്കാന്‍ ആവാത്തതിനെ തുടര്‍ന്ന് പിന്നീട് ടുളമോര്‍ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.ഇവിടെയും രോഗകാരണം കണ്ടെത്താനാകാതെ വെന്റിലേറ്ററില്‍ ചികിത്സ തുടരുകയായിരുന്നു. ടുളമോര്‍(Tullamore) ഹോസ്പിറ്റലിൽ ഐ. സി. യു വിൽ ചകിത്സയിലായിരുന്ന ദേവി ഇന്ന് ഉച്ചയ്ക്ക് ശേഷം ആണ് ഹൃദയാഘാതം മൂലം അന്തരിച്ചത്.
പോർട്ട്ലീഷ് 12 Ard Branagh ൽ ശ്രീരാജിന്റെ ഭാര്യ ദേവീ രണ്ട് പെൺകുട്ടികളുടെ അമ്മയാണ്. ശിവാനി, വാണി എന്നിവർ മക്കൾ. നാട്ടിൽ സംസ്കാര ചടങ്ങുകൾ നാട്ടിൽ നടത്താൻ ആണ് തീരുമാനം. മൃതദേഹം പിന്നീട് വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതാണ്. ഇന്ന് വൈകിട്ട് പോര്‍ട്ട് ലീഷിലെ പരേതയുടെ ഭവനത്തില്‍ സത്ഗമയ സത്സംഘിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ഒരുക്കിയിട്ടുണ്ട്.
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി