എല്ലാ അയർലണ്ട് മലയാളികൾക്കും ഓണ ആശംസകൾ , പല രീതിയിയിലും പല ഭാവത്തിലും ചെറുതും വലുതുമായി മലയാളികൾ അവരുടെ തനിമയും പ്രൗഢിയും വിളിച്ചോതി ഓണം ആഘോഷിക്കുന്നു. ഓണത്തോടു അനുബന്ധിച്ചു വിഭവങ്ങൾ ഒരുക്കി അതി സമൃദ്ധമായി ഓണസദ്യയും ഉണ്ടാകും.
അതായത് ആഡംബരപൂർണ്ണമായ വിരുന്നുകളില്ലാതെ ഒരു ഓണാഘോഷവും പൂർത്തിയാകില്ല, വിവിധതരം പാചക ആചാരങ്ങൾ പത്തുദിവസത്തെ ആഘോഷങ്ങളിൽ ചുറ്റുന്നു, ഇവ വീടുതോറും വ്യത്യാസപ്പെടാം.
പരമ്പരാഗത ഓണസദ്യ - വാഴ ഇലയിൽ വിളമ്പുന്ന 20 മുതൽ 30 വരെ വിഭവങ്ങൾ അടങ്ങിയതാണ് ഈ വെജിറ്റേറിയൻ വിരുന്നു, ഇത് ഓനത്തിന്റെ ഏറ്റവും കേന്ദ്ര ഭാഗങ്ങളിൽ ഒന്നാണ്. ചോറിനൊപ്പം പ്രധാന വിഭവമായ ഈ വിരുന്നിൽ ധാരാളം തേങ്ങയോടുകൂടിയ പലതരം പയറും പച്ചക്കറികളും ഉൾപ്പെടുന്നു.
ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി:
ഏവർക്കും, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും ഓണാശംസകൾ. ഈ ഉത്സവം പ്രകൃതി മാതാവിന്റെ സുപ്രധാന പങ്കിനെയും നമ്മുടെ കഠിനാധ്വാനികളായ കർഷകരുടെ പ്രാധാന്യത്തെയും വീണ്ടും ഉറപ്പിക്കുന്നു. ഓണം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെ ചൈതന്യം വർദ്ധിപ്പിക്കട്ടെ.
ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ:
— Narendra Modi (@narendramodi) September 8, 2022
കേരളീയരാണ് ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെകേരളത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു.ഓണം മാനവികതയുടെ ഉത്സവമാണ്. സാഹോദര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ നല്ല നാളേയ്ക്കായി ഒത്തൊരുമിച്ചു നിൽക്കുമെന്ന സന്ദേശം പരസ്പരം പങ്കുവച്ച് ഇത്തവണത്തെ ഓണം നമുക്ക് ആഘോഷിക്കാം. നന്മയാൽ പ്രശോഭിതമായ പുതിയ പുലരിയെ ആഹ്ലാദപൂർവ്വം വരവേൽക്കാം. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.#HappyOnam pic.twitter.com/E4YNXYRFE2
— CMO Kerala (@CMOKerala) September 8, 2022
സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ് ഓണത്തെക്കുറിച്ചുളള ആദ്യപരാമർശങ്ങൾ കാണുന്നത്. തിരുമാൾ (മഹാവിഷ്ണു)വിന്റെ ജന്മദിനമായിട്ടാണ് ഓണം ആഘോഷിക്കുന്നതെന്ന് മധുരൈകാഞ്ചി 590 മുതലുള്ള അടികളിൽ പറയുന്നു. പിന്നീട് കാർഷികവും വാണിജ്യവുമായി അതു മാറി. കർക്കടകമാസത്തിന് ശേഷം മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം.
📚READ ALSO:
🔰: മാഞ്ചസ്റ്ററിൽ 62 കാരനായ സിഖ് പുരോഹിതൻ ക്രൂരമായി ആക്രമിക്കപ്പെട്ടു അക്രമിച്ചയാളെ തേടി പോലീസ് വീഡിയോ
🔰: യുകെ: യുകെയിലെ ലെസ്റ്ററിൽ നിരവധി ഹിന്ദു സമുദായ ഭവനങ്ങൾ പാകിസ്ഥാൻ മുസ്ലീം ആൾക്കൂട്ടം ആക്രമിച്ചു.