കവന്‍ട്രി: ഒരു വര്‍ഷത്തോളമായി ജീവിതത്തിനും കാന്‍സര്‍ പോരാട്ടത്തിനുമിടയിൽ ജീവിച്ച വിഗാന്‍ മലയാളി സിനി ജോബി പുലര്‍ച്ചെ അഞ്ചു മണിയോടെ മാഞ്ചസ്റ്റര്‍ കാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലായ ക്രിസ്റ്റിയില്‍ വച്ച് മരണമടഞ്ഞു. വിഗാന്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായിട്ടാണ് സിനി ജോലി ചെയ്തിരുന്നത്.
നാട്ടിൽ തൊടുപുഴ കാലയന്താനി വാളിയാങ്കാവ് സ്വദേശിയായ ജോബിയുടെ ഭാര്യയാണ് 41കാരിയായ സിനി ജോബി. തൊടുപുഴ കാലയന്താനി സെന്റ് മേരിസ് ഇടവക അംഗങ്ങളാണ് ജോബിയും കുടുംബവും.
ഒരു വര്‍ഷത്തെ കാന്‍സര്‍ ചികിത്സ കൊണ്ട് രോഗം ഏറെക്കുറെ ഭേദമായെന്നു കരുതിയ അവസരത്തിലാണ് രോഗം വീണ്ടും കലശലാകുന്നതും ഒടുവില്‍ മരണത്തിലേക്ക് എത്തുന്നതും. രോഗം ശമനം ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സിനി തനിച്ച് നാട്ടിലും ഡല്‍ഹിയിലും എല്ലാം എത്തി പ്രിയപ്പെട്ടവരെയൊക്കെ കണ്ടു മടങ്ങിയെത്തിയിട്ടും അധിക കാലം ആയിട്ടില്ല. യുകെയിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ ഇതിനിടയില്‍ സന്ദര്‍ശിച്ചു ജീവിതത്തിലേക്കുള്ള മടങ്ങി വരവില്‍ സന്തോഷം പങ്കിടുകയും ചെയ്തിരുന്നു. എന്നാല്‍ രോഗം വീണ്ടും അതിന്റെ സാന്നിധ്യം പ്രകടമാക്കിയതിനെ തുടര്‍ന്നാണ് സിനിയെ മാഞ്ചസ്റ്റര്‍ ക്രിസ്റ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുന്നത്.
മരണത്തിനു തൊട്ടു മുന്‍പ് വരെ പൂര്‍ണ സുബോധത്തിലാണ് സിനി സംസാരിച്ചിരുന്നത്. ഇടയ്ക്ക് തനിക്കു ദൈവ സാന്നിധ്യം അനുഭവപ്പെടുന്നതായും തൊട്ടരികെ ഉണ്ടായിരുന്ന ഭര്‍ത്താവിനോട് പറയുകയും ചെയ്തിരുന്നു. ജോബിയും ഏക മകന്‍ ഒന്‍പതാം ക്ലാസുകാരനായ ആല്‍ബിനും അരികെ നില്‍ക്കവെയാണ് പുലര്‍ച്ചെ അഞ്ചു മണിയോടെ സിനി മരണത്തിലേക്ക് വഴുതി വീഴുന്നത്. രോഗാവസ്ഥ കലശലായതിനാല്‍ കഴിഞ്ഞ ഏതാനും ദിവസമായി ജോബിയും മകനും സിനിക്കൊപ്പം കൂട്ടിരിക്കുക ആയിരുന്നു. .
മരണ വിവരം കേട്ടറിഞ്ഞു ജോബിയുടെയും സിനിയുടെയും സുഹൃത്തുക്കളായ അനേകം പേരാണ് അതി രാവിലെ തന്നെ മാഞ്ചസ്റ്റര്‍ ഹോസ്പിറ്റലില്‍ എത്തിയിരിക്കുന്നത്. ജോബിയുടെ സഹോദരന്‍ കെന്റിലും സഹോദരി ലെസ്റ്ററിലും ആണ് താമസിക്കുന്നത്. സംസ്‌കാര ശുശ്രുഷകൾ നാട്ടിൽ നടക്കും.
📚READ ALSO:
🔘പ്രമുഖ ബ്രാൻഡായ ജോൺസൺ ആൻഡ് ജോൺസൺ ടാൽക്ക് അടങ്ങിയ ബേബി പൗഡറിന്റെ വിൽപ്പന നിർത്താൻ ഒരുങ്ങുന്നു
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS :
🔗TELEGRAM | 🔗WHATSAPP | 🔗NURSES | 🔗 ACCOMMODATION | 🔗IRELAND MALAYALI | 🔗 WORLD NEWS |🔗INDIANS IRELAND | 🔗OFFERS | #irishnursing #irelandmalayalis #informationireland #irishbusiness #IRISHMALAYALI #rosemalayalam #irishvanitha #irelandmalayali #indianstudents #ucmiireland #Ina #keralanurses #irelandcareer