"ഇന്ന് ഇന്ത്യയുടെ 76 മത് സ്വാതന്ത്ര്യദിനം" മുഴുവന്‍ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ - രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാന മന്ത്രി നരേന്ദ്ര മോദി | അയർലണ്ടിലെ എംബസി

ഇന്ന്  ഇന്ത്യയുടെ 76 മത് സ്വാതന്ത്ര്യദിനം"   മുഴുവന്‍ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍.  


രാജ്യം മുഴുവൻ സ്വാതന്ത്ര്യദിന ലഹരിയിൽ. ‘ഹർ ഘർ തിരംഗ’ (എല്ലാ വീട്ടിലും പതാക ) ക്യാമ്പയിൻ്റെ ഭാഗമായി രാജ്യത്ത് ദേശീയ പതാകയ്ക്ക് വൻ ഡിമാൻഡ്. ഈ വർഷം എല്ലാ വീട്ടിലും ഒരു  പതാക ഉണ്ടായിരുന്നു. ജനങ്ങൾ ദേശീയ പതാകയ്ക്ക് വലിയ ആദരം നൽകിയ ഒരു വർഷം കൂടിയാണിത്. 

ഒരു സ്വതന്ത്ര ഇന്ത്യയിൽ ജീവിക്കാൻ നമുക്ക് വേണ്ടി ത്യാഗങ്ങൾ സഹിച്ച എല്ലാ സ്ത്രീപുരുഷന്മാരെയും  നമിക്കുന്നു. ഇന്ത്യയിലും വിദേശത്തുമായി കഴിയുന്ന മുഴുവന്‍ ഭാരതീയര്‍ക്കും രാഷ്ട്രപതി സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിക്കുന്നുവെന്നും സ്വാതന്ത്യത്തിനായി പോരാടിയ സമരസേനാനികളെ സ്മരിക്കുന്നുവെന്നും ആദ്യ സ്വാതന്ത്യദിന സന്ദേശത്തില്‍ രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു.


ഇന്ത്യ 76 മത് സ്വാതന്ത്ര്യദിനം (Independence Day 2022) ആഘോഷിക്കുമ്പോൾ പ്രധാന മന്ത്രി നരേന്ദ്ര മോദി ഏവർക്കും സ്വാതന്ത്ര ദിനാശംസകൾ നേർന്നു. ഇന്ന് രാവിലെ 7.30 ഓടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയത്. തുടർന്ന് വ്യോമസേനാ ഹെലികോപ്ടറുകൾ ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി.

സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ചത് കടലാസ് കുറിപ്പുകളാണ്. സാധാരണ രീതിയിൽ പ്രഭാഷണങ്ങൾക്ക് ടെലിപ്രോംപ്റ്ററാണ് മോദി ഉപയോഗിക്കാറ്. എന്നാൽ, ഇന്ന് ചെങ്കോട്ടയിൽ വച്ച് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ അദ്ദേഹം കടലാസ് കുറിപ്പുകളാണ് ഉപയോഗിച്ചത്. 82 മിനിട്ട് ദൈർഘ്യമുള്ള പ്രഭാഷണമാണ് മോദി ഇന്ന് നടത്തിയത്.  

ഇന്ത്യയുടെ 76-ാമത് സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുകയും തുടർന്ന്, തുടർച്ചയായ ഒമ്പതാം തവണയും രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം രാജ്യത്ത് മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും ലോകമെമ്പാടും അതിന് സാക്ഷ്യം വഹിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ മഹാത്മാഗാന്ധി, ബിആർ അംബേദ്കർ, വീർ സവർക്കർ തുടങ്ങിയ മഹാനേതാക്കളുടെ പങ്ക് പ്രധാനമന്ത്രി മോദി അനുസ്മരിച്ചു, കൂടാതെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ മഹത്തായ സംഭാവന നൽകിയ വനിതാ പോരാളികളെയും അദ്ദേഹം ആദരിച്ചു.

സ്ത്രീശക്തി: "ഇന്ത്യയിലെ സ്ത്രീകളുടെ ശക്തിയെ ഓർക്കുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനത്താൽ നിറയുന്നു- അത് റാണി ലക്ഷ്മിഭായി, ഝൽകാരി ബായി, ചെന്നമ്മ, ബീഗം ഹസ്രത്ത് മഹൽ" എന്നിവരെയൊക്കെ ആദരവോടെ ഓർക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആസാദി കാ അമൃത് മഹോത്സവത്തിലെ ജനങ്ങളുടെ സജീവ പങ്കാളിത്തത്തിന് അഭിനന്ദനം: “സ്വാതന്ത്ര്യ സമരങ്ങളുടെ നിരവധി പ്രകടനങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ അമൃത് മഹോത്സവ വേളയിൽ, രാജ്യം മുഴുവൻ ഈ ബൃഹത്തായ മഹത്തായ ഉത്സവത്തിൽ സജീവമായി പങ്കെടുത്തു, ഇത് ആദ്യമായി രാജ്യത്തുടനീളം സംഭവിക്കുന്നു.

ത്രിവർണ്ണ പതാകയെ കുറിച്ച്: "കഴിഞ്ഞ മൂന്ന് ദിവസമായി എല്ലായിടത്തും ത്രിവർണ്ണ പതാക അലയടിക്കുന്നത് ആളുകളുടെ ശക്തി കാണിക്കുകയും മറ്റുള്ളവരെ ചിന്തിപ്പിക്കുകയും ചെയ്യുന്നു. കോവിഡ് പോരാളികളെ അഭിനന്ദിച്ചപ്പോൾ ഈ പുനരുജ്ജീവനം നമുക്ക് അനുഭവിക്കാൻ കഴിയും. 200 കോടി ഡോസ് വാക്സിൻ നമ്മൾ പൂർത്തിയാക്കി".

-‘ത്രി-ശക്തി’: “ഇന്ത്യ ലോകത്തിന് കാണിച്ചുതന്ന മൂന്ന് കാര്യങ്ങൾ - രാഷ്ട്രീയ സ്ഥിരത, നയരൂപീകരണം, നയങ്ങൾ വേഗത്തിൽ നടപ്പിലാക്കൽ”- എന്നിവയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ 76-ാമത് സ്വാതന്ത്ര്യദിനം 2022 ഓഗസ്റ്റ് 15 തിങ്കളാഴ്ച രാവിലെ 10.00 മണിക്ക് ഇന്ത്യൻ എംബസിയിൽ നടക്കും. പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളെയും ഇന്ത്യയുടെ  സുഹൃത്തുക്കളെയും സുഹൃത്തുക്കളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഇവന്റ് തത്സമയം സംപ്രേക്ഷണം ചെയ്യും: ഇന്ത്യൻ  എംബസി, ഡബ്ലിൻ അറിയിച്ചു. 

മെറിയോണ്‍ റോഡിലെ ഇന്ത്യൻ  എംബസി എംബസിയില്‍ നടക്കുന്ന ആഘോഷ ചടങ്ങില്‍  പതാക ഉയര്‍ത്തല്‍, പ്രസിഡന്റിന്റെ സ്വാതന്ത്ര്യ ദിന സന്ദേശം വായിക്കല്‍ തുടങ്ങിയ ചടങ്ങുകള്‍ എംബസിയുടെ ഫേയ്സ് ബുക്ക് പേജില്‍ ലൈവായി കാണാം.

WATCH 🔘 LIVE

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...