കോർക്ക്: ഐറിഷ് മലയാളികളുടെ ഏറ്റവും വലിയ സംഗമങ്ങളിൽ ഒന്നായ COINNs സമ്മർഫെസ്റ്റ് 2022 ഓഗസ്റ്റ് 20 ശനിയാഴ്ച രാവിലെ 11മുതല്‍ വൈകിട്ട് 9 മണിവരെ St. Finbarr's National Hurling & Football Club, Togher ഇൽ നടത്തപെടുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഖാടകസമിതി അറിയിച്ചു
കഴിഞ്ഞ മാസങ്ങളിലായി നടത്തപെട്ട വിവിധ തരത്തിലുള്ള കായിക മത്സരങ്ങളായ ചെസ്സ്, കാരമ്സ്, വോളിബാൾ, ബാഡ്മിന്റൺ, ക്രിക്കറ്റ് എല്ലാം തന്നെ പലവിധ രാജ്യക്കാർ ഉൾപ്പെട്ട ടീമുകൾ പങ്കെടെക്കുകയും വിജയകരമായി പൂർത്തിയാകുകയും ചെയ്തിരുന്നു.
16 പേര് പങ്കെടുത്ത ചെസ്സ് ടൂർണമെന്റിൽ ഭരതേഷ് ബഡാടമത് വിജയി ആയും അലെൻ എബ്രഹാം രണ്ടാം സ്ഥാനവും കരസ്തമാക്കി . ജൂനിയർ ചെസ്സ് ചാമ്പ്യൻ ആയി അലക്സ് ജിബി പല്ലട്ടി യും തിളങ്ങി.
22 പേര് പങ്കെടുത്ത carroms ടൂർണമെന്റിൽ അലെൻ എബ്രഹാം / ജോബിൻ ജോസ് ടീം വിജയികൾ ആയപ്പോൾ നിധിൻ വർഗീസ് / അൻവർ സാധത് ടീം രണ്ടാം സ്ഥാനത്തിന് അർഹരായി.
31/7/22 നു റിവർസ്റ്റിക്ക് കമ്മ്യൂണിറ്റി സെന്റർ വച്ചു നടത്തപെട്ട വോളിബാൾ ടൂർണമെന്റിൽ ഐറീഷ്, പോളിഷ്, ഫിലിപിനോ, ഇന്ത്യൻ ടീമുകൾ ഉൾപ്പെട്ട 5 ടീമുകൾ മത്സരിച്ചു. വാശിയേരിയ സെറ്റ് കൾക്കും സ്മാഷുകൾകും തിരശീല ഇട്ടുകൊണ്ട് IT Carlow ടീം വിജയികൾ ആവുകയും കിൽകെന്നി സ്പാർട്ടൻസ് സെക്കന്റ് സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
ഓഗസ്റ്റ് 6 നു Bishopstown GAA ക്ലബ്ബിൽ വച്ചു നടത്തപെട്ട ബാഡ്മിന്റൺ ടൂർണമെന്റിൽ പല ഡിവിഷൻ നുകളിലായി ആൺ പെൺ ഉൾപ്പെടെ 112 കളിക്കാർ 56 ടീമുകളിലായി പങ്കെടുത്തു. മിന്നുന്ന പ്രകടങ്ങൾക്കു സാക്ഷിയായ ദിവസത്തിൽ വിജയികളെ ക്രമാനുഗതമായി അതാതു ഡിവിഷനുകളിൽ തിരഞ്ഞെടുത്തിരുന്നു.
പല കൗൺഡികളിൽ നിന്നായി 8 ടീമുകൾ മത്സരിച്ച ക്രിക്കറ്റ് ടൂർണമെന്റ് ഓഗസ്റ്റ് 7 നു ഗ്ലാഷീൻ AFC ഗ്രൗണ്ടിൽ അരങ്ങേറി. ഉത്സവപ്രതീതി നിറച്ച മത്സരങ്ങൾക്കൊടുവിൽ Swingers ജേതാക്കൾ ആവുകയും Red Riders രണ്ടാം സ്ഥാനം കരസ്തമാക്കുകയും ചെയ്തു.
COINNs സമ്മർഫെസ്റ്റ് 2022 ന്റെ മെയിൻ ഇവന്റിൽ വിവിധ തരത്തിലുള്ള കലാ കായിക മത്സരങ്ങള്‍ക്ക് പുറമേ കുടുംബസമേതം ഒരു സമ്മര്‍ ദിനം ആഘോഷിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും കാര്‍ണിവല്‍ വേദിയില്‍ ഒരുക്കി കഴിഞ്ഞു.
ടോഖർ GAA മൈതാനത്ത് നിറയെ ഉത്സവഛായ നിറച്ച് കടകളും, വാണിഭസംഘങ്ങളും, അണിനിരക്കും. നിരവധി സ്ഥാപനങ്ങളുടെ ഇന്‍ഫോര്‍മേഷന്‍ സെന്ററുകളും, കാറ്ററിങ് വിഭാഗങ്ങളും കാര്‍ണിവല്‍ മേളയ്ക്ക് അഴക് നല്‍കും.
വിഭവ സമൃദ്ധമായ ഭക്ഷണ കലവറകളുടെ പ്രദര്‍ശനവും വില്പനയും മേളയെ രുചിസമൃദ്ധമാക്കാനായി എത്തുന്നുണ്ട്.
രാവിലെ മുതല്‍ ആരംഭിക്കുന്ന കലാ സാംസ്‌കാരിക മത്സരങ്ങളിൽ ആവേശോജ്വലമായ ആള്‍ അയര്‍ലണ്ട് വടം വലി മത്സരവും പെനാലിറ്റി ഷൂട്ട് ഔട്ട് മത്സരം ഉള്‍പ്പെടെ നിരവധി മത്സരങ്ങളും ഇതേ തുടര്‍ന്ന് നടത്തപ്പെടുകയും വനിതകള്‍ പങ്കെടുക്കുന്ന ‘മെഗാ തിരുവാതിര’ യും ഉണ്ടാകും. അയര്‍ലണ്ടിലെ വിവിധ നൃത്തവിദ്യാലയങ്ങളും, നൃത്ത സംഘങ്ങളും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും മേളയ്ക്ക് അരങ്ങേകും.
അയര്‍ലണ്ടിലെ കലാ സംഗീത പ്രതിഭകള്‍ അണിനിരക്കുന്ന മെഗാ സ്റ്റേജ് ഷോയിൽ ഐറിഷ് മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന സംഗീത ബാന്‍ഡായ ‘കുടില്‍’ അവതരിപ്പിക്കുന്ന കണ്‍സേര്‍ട്ടും, ബോളിഫീറ്റ് അവതരിപ്പിക്കുന്ന ഡാൻസുനോടൊപ്പം, ആത്മ അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ് പെർഫോമൻസ്, ക്രിസ്ത്യൻ ഫോർഡ് ഡാൻസ് സ്കൂൾ അവതരിപ്പിക്കുന്ന ഐരിഷ് ഡാൻസ്, Curam De Cara യുടെ കരാട്ടെ പ്രകടനങ്ങളൊക്കെ കാണിക്കളെ ത്രെസിപ്പിക്കുന്നതായിരിക്കും
കുട്ടികൾക്കായി ഫേസ് പെയിന്റിംഗ്, ഹെന്ന ഡിസൈനിങ്, കിഡ്സ് plays & rides, മറ്റു നിരവധി ആക്ടിവിറ്റീസും ഒരുക്കിയിട്ടുണ്ട്.
വിജയികള്‍ക്കുള്ള സമ്മാനദാനം കാര്‍ണിവല്‍ വേളയില്‍ വിശിഷ്യ അതിഥികളാൽ നടത്തപ്പെടുന്നതാണ്.
വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗിനായി വിപുലമായ സൗകര്യങ്ങള്‍ കാര്‍ണിവല്‍ വേദികള്‍ക്ക് തൊട്ടടുത്തായി ഒരുക്കിയിട്ടുണ്ട്.
ഓഗസ്റ് 20, 2022 നു Togher GAA ക്ലബ്ബിൽ വച്ചു നടത്തപ്പെടുന്ന COINNs സമ്മർഫെസ്റ്റ് 2022 ഏവർകും ഗൃഹാ തുരത്യം ഉളവാക്കുന്ന ഒന്നാകും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കുവാൻ തരത്തിലുള്ള എല്ലാ സജ്ജീകരണങ്ങളും കർണിവൽ വേദിയിൽ ഒരുങ്ങികഴിഞ്ഞു. അതിവേഗത്തിൽ നടക്കുന്ന ടിക്കറ്റ് വില്പന കണക്കിലെടുത്ത് സംഘാടക സമിതി ഇപ്പോൾ ഓൺലൈൻ ആയും ടിക്കറ്റ് സ്വന്തമാകുവാനായി eventblitz യുമായി ചേർന്ന് ലിങ്ക് തുറന്നിട്ടുണ്ട്.
ഈ സംഗമത്തിൽ പങ്കുചേരാനായി എല്ലാ നാട്ടുകാരെയും കൂട്ടുകാരെയും കുടുംബങ്ങളെയും സഹൃദയം സ്വാഗതം ചെയ്യുന്നു.
COINNs സംഘാടകസമിതി.