യുകെയിൽ ഒരുക്കങ്ങൾ പൂർത്തിയായി; ഏറ്റവും പ്രസിദ്ധമായ മാഞ്ചസ്റ്റർ തിരുന്നാൾ നാളെ;

മാഞ്ചസ്റ്റർ: തിരുനാളിന് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മാഞ്ചസ്റ്റർ മലയാളികൾക്ക് ഏറ്റവും പ്രസിദ്ധമായ മാഞ്ചസ്റ്റർ തിരുന്നാൾ നാളെ ശനിയാഴ്ച (02/07/22) നടക്കുകയാണ്. ആഘോഷമായ റാസാ കുർബ്ബാന രാവിലെ 10 മണിക്ക് ആരംഭിക്കും യുകെയിൽ താമസിക്കുന്ന ക്രൈസ്തവരായ മലയാളികൾക്ക് കേരളത്തിന്റെ   പെരുന്നാൾ ഓർമയാണ് പള്ളിപെരുന്നാൾ. 

യുകെയുടെ നാനാഭാഗങ്ങളിൽ നിന്നായി നാനാജാതി മതസ്ഥരായ ആയിരങ്ങൾ ഒത്തുചേരുന്ന മാഞ്ചസ്റ്റർ തിരുന്നാൾ മറുനാട്ടിലെ ഏറ്റവും വലിയ തിരുന്നാൾ എന്ന ഖ്യാതി ഇതിനോടകം നേടി കഴിഞ്ഞു. വിഥിൻഷോയുടെ തിരുമുറ്റത്ത് രാജകീയ പ്രൗഢിയോടെ നിൽക്കുന്ന  സെൻറ് ആന്റണീസ് ദേവാലയം കൊടിതോരണങ്ങളാൽ അലങ്കരിച്ച്   മോടിപിടിപ്പിച്ച് അതിഥികളെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

പ്രധാന തിരുനാൾ ദിവസമായ ജൂലൈ 2ന് 10.00  മണിക്ക് വിഥിൻഷോ സെന്റ്. ആൻറണീസ് ദേവാലയത്തിൽ അത്യാഘോഷപൂർവ്വമായ തിരുനാൾ ദിവ്യബലി ആരംഭിക്കും.ദിവ്യബലിക്ക് ശേഷം പ്രശസ്തമായ മാഞ്ചസ്റ്റർ തിരുനാളിന്റെ മുഖ്യ ആകർഷണമായ ഭക്തി നിർഭരമായ തിരുനാൾ പ്രദക്ഷിണം നടക്കും. 

ദിവ്യബലിയെ തുടർന്ന് നടക്കുന്ന ലദീഞ്ഞോടെയാണ്  തിരുന്നാൾ പ്രദക്ഷിണത്തിന് തുടക്കമാവുക. പൗരാണികത വിളിച്ചോതുന്ന തിരുന്നാൾ പ്രദക്ഷിണം സെൻറ് ആന്റണീസ്  ദേവാലയത്തിൽ നിന്നും ആരംഭിക്കുമ്പോൾ നൂറുകണക്കിന്  മുത്തുക്കുടകളും,കൊടികളും,പൊൻ വെള്ളി കുരിശുകളും,വാദ്യമേളങ്ങളും എല്ലാം പ്രദക്ഷിണത്തിൽ അകമ്പടിയാകും. വിശുദ്ധ തോമാശ്ലീഹായുടെയും,വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുസ്വരൂപങ്ങൾ പ്രദക്ഷിണത്തിൽ എഴുന്നെള്ളിക്കും.

പ്രദക്ഷിണത്തിൽ വിശുദ്ധരുടെ തിരുസ്വരൂപങ്ങൾക്കൊപ്പം പൊൻ – വെള്ളികളുടെയും, ഐറിഷ് ബാന്റ്, ചെണ്ടമേളം, വിശുദ്ധരുടെ ഫ്ലക്സുകൾ, വിവിധ നിറത്തിലുള്ള കൊടികൾ, മുത്തുക്കുടകൾ എന്നിവയെല്ലാം ഉണ്ടായിരിക്കും.

വിഥിൻഷോയുടെ തെരുവീഥികളിലൂടെ നടക്കുന്ന പ്രദക്ഷിണത്തിൽ പങ്കുകൊള്ളുവാനും കാണുവാനുമായി നാനാജാതി മതസ്ഥരായവരും, ഇംഗ്ലീഷുകാരും ധാരാളമായി എത്തിച്ചേരാറുണ്ട്. എല്ലാവർഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച  നടത്തുന്നത്.

തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി വിപുലമായ പാർക്കിങ് സൗകര്യമാണ് തിരുന്നാൾ കമ്മറ്റി ഒരുക്കിയിരിക്കുന്നത്. പള്ളിയുടെ പിൻഭാഗത്തായുള്ള സെന്റ് ആന്റണീസ് സ്കൂൾ ഗ്രൗണ്ടിലും, സമീപത്തുതന്നെയുള്ള കോർണിഷ് മാൻ പബിലും ആയിട്ടാണ് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്. ചുവടെ കൊടുത്തിരിക്കുന്ന അഡ്രസിലേക്ക് എത്തി വാഹനങ്ങൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം പാർക്ക് ചെയ്തശേഷം വേണം ദേവാലയത്തിൽ എത്തിച്ചേരുവാൻ. ഇവിടെ ചുമതലയുള്ള  വാളണ്ടിയേഴ്സിന്റെ നിർദ്ദേശാനുസരണങ്ങൾ ഏവരും പാലിക്കണമെന്നും തിരുന്നാൾ കമ്മറ്റി അറിയിച്ചു.

ഐസ്ക്രീം കടകൾ മുതൽ നാടൻ വിഭവങ്ങളുമായി വിവിധ സ്റ്റാളുകൾ പള്ളിപ്പറമ്പിൽ പ്രവർത്തിക്കും. ഇടവകയിലെ വിമൻസ് ഫോറമാണ്  അച്ചപ്പം മുതൽ ഉണ്ണിയപ്പം വരെയുള്ള സ്വാദൂറും വിഭവങ്ങളുമായി കടകൾ ഒരുക്കുന്നത്.വീട്ടമ്മമാർ അവരുടെ വീടുകളിൽ തയാറാക്കുന്ന ഹോം മെയിഡ് വിഭവങ്ങളും.യുവജന സംഘടനകളുടെ ഐസ്ക്രീം സ്റ്റാളും, ഭക്ത സാധനങ്ങളും എല്ലാം തിരുന്നാൾ പറമ്പിൽ പ്രവർത്തിക്കുന്ന സ്റ്റാളുകളിൽ മിതമായ നിരക്കിൽ ലഭ്യമാണ്. തിരുനാളിൽ പങ്കെടുക്കാൻ എത്തുന്നവർക്കെല്ലാം പാച്ചോർ നേർച്ചയും സ്‌നേഹവിരുന്നും ക്രമീകരിച്ചതായും തിരുന്നാൾ കമ്മറ്റി അറിയിച്ചു.

ദേവാലയത്തിൻ്റെ വിലാസം:-

  • ST.ANTONY’S CHURCH,
  • WYTHENSHAWE,
  • DUNKERY ROAD, 
  • MANCHESTER,
  • M22 0WR.

വാഹനങ്ങൾ പാർക്കുചെയ്യേണ്ട വിലാസം:-

  • St Anthonys R C Primary School,
  • Dunkery Rd,
  • Wythenshawe,
  • Manchester,
  • M22 0NT.
  • Cornishman pub
  • Cornishway,
  • Wythenshawe,
  • Manchester,

🔘Vacancies in all of the following areas | RELOCATION PACKAGE ON OFFER €5000 | Salary Range from €51,442 – €73,725  |

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...