Dublin: INMO ഇന്റർനാഷണൽ നഴ്സസ് സെക്ഷൻ കൾച്ചർ ഫെസ്റ്റ് ജൂലൈ 2 INMO ആസ്ഥാനമായ റിച്ച്മണ്ട് എഡ്യൂക്കേഷൻ ആൻഡ് ഇവന്റ് സെന്റർ ഡബ്ലിനിൽ വച്ച് നടന്നു. അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള നഴ്‌സുമാർ പരിപാടിയിൽ പങ്കെടുത്തു.
ഇന്ത്യൻ അംബാസിഡർ ശ്രീ അഖിലേഷ് മിശ്ര വീഡിയോ സന്ദേശം നൽകി. കോവിഡ് കാലയളവിൽ അയർലൻഡ് ആരോഗ്യ മേഖലയ്ക്കു ഇന്ത്യൻ നഴ്സുമാർ നൽകിയ പിന്തുണയും അർപ്പണവും ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിച്ചതായി അദ്ദേഹം അറിയിച്ചു . അയർലണ്ടിൽ വർക്ക് ചെയ്യുന്ന ഇന്ത്യൻ നഴ്സുമാരോട് കൃതജ്ഞത അറിയിക്കുകയും ചെയ്തു.
Watch video: https://youtu.be/rE8fw6ekw1Y
നൈജീരിയൻ, ഫിലിപ്പീൻസ് സാംസകാരിക പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു.
സെക്ഷൻ ചെയർ പേഴ്സൺ ജിബിൻ സോമൻ അധ്യക്ഷത വഹിച്ചു സംസാരിച്ചു. INMO പ്രസിഡന്റ് കാരൻ മഗ്ഗോവാൻ സംസാരിച്ചു . വിവിധ രാജ്യങ്ങളുടെ കലാപരിപാടികളും ഭക്ഷണവും കൾച്ചർ ഫെസ്റ്റിനെ ഏറെ ആകർഷണീയമാക്കി . കോയിൻസിനെ പ്രതിനിതീകരിച്ചു.
കോർക്കിലെ മലയാളി നഴ്‌സുമാർ അവതരിപ്പിച്ച തിരുവാതിരയും, മൈമും ഏറെ ശ്രദ്ധ നേടി. സന്ധ്യ കൃഷ്ണൻ കുട്ടി , ഡേവിഡ് സേവ്യർ എന്നിവരെ സെക്ഷൻ സെക്രട്ടറി ടോയോസി ആട്ടയോബി പ്രിത്യേക അഭിനന്ദനം അറിയിച്ചു.
വർഷത്തിൽ ഒരിക്കൽ നടത്തുന്ന ഇന്റർനാഷൻ നഴ്സസ് സെക്ഷൻ കൾച്ചർ ഫെസ്റ്റിൽ കൂടുതൽ മലയാളികൾ സംഘടനയോട് ചേർന്നു പ്രവർത്തിക്കാൻ തയ്യാറായി മുന്നോട്ടു വരണം എന്ന് ജിബിൻ സോമൻ അഭ്യർത്ഥിച്ചു.
Watch video: https://youtu.be/T2zIP-t6on8
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- Telegram Join : https://t.me/+nSjzAWg3jZYwZTNk
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland