തിങ്ങിനിറഞ്ഞ ആരാധകരുടെ ആവേശത്തില്‍ അയര്‍ലണ്ടിനെതിരെ ഒന്നാം ടി20യില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ടോസ് നേടിയ ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയുടെ ഭീഷണി കാരണം ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. മഴ മത്സരം 12 ഓവറായി ചുരുക്കി. മലയാളി താരം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ ഇടം പിടിച്ചില്ല. ദീപക് ഹൂഡയ്ക്കാണ് അവസരം ലഭിച്ചത്
അയർലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സാണ് നേടിയത്, ആ സ്കോറിനെ ഇന്ത്യ മറികടന്നു. ആദ്യ നിര പതറിയപ്പോൾ ഹാരി ടെക്ടർ 33 പന്തിൽ ആറ് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം 64 റൺസ് നേടി മൂന്ന് വിക്കറ്റിന് 22 എന്ന നിലയിൽ നിന്ന് ഒറ്റയ്ക്ക് അയർലൻഡിനെ ഉയർത്തി. 12 ഓവറിൽ 4 വിക്കറ്റിന് 108 (ഹാരി ടെക്ടർ 64 നോട്ടൗട്ട്; ഗാരത് ഡിലാനിയെ (8), ലോര്‍ക്കന്‍ ടര്‍ക്കര്‍ (18) , ജോര്‍ജ് ഡോക്റെല്‍ 4 റണ്‍സ് നോട്ടൗട്ട്.
അയർലൻഡ് ഉയർത്തിയ 108 റൺസ് വിജയ ലക്ഷ്യം, 16 പന്തുകൾ ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ദീപക് ഹൂഡ പുറത്താകാതെ 29 പന്തിൽ 47, ഹാർദിക് പാണ്ഡ്യ (12 പന്തിൽ 24), ഇഷാൻ കിഷൻ (11 പന്തിൽ 24) എന്നിവർ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 111 റൺസെടുത്ത് 9.2 ഓവറിൽ ലക്ഷ്യം മറികടന്നു.
ഭുവനേശ്വർ കുമാർ (3 ഓവറിൽ 1/16), യുസ്വേന്ദ്ര ചാഹൽ (3 ഓവറിൽ 1/11) എന്നിവർ മികച്ച ബൗളർമാർ. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, ആവേഷ് ഖാന്‍, യുസ് വേന്ദ്ര ചഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റുകൾ വീഴ്ത്തി . 98ാം നമ്പര്‍ ജഴ്‌സിയിൽ എത്തിയ ഉമ്രാന്‍ മാലിക്കിന് അരങ്ങേറ്റത്തില്‍ തിളങ്ങാനായില്ല. ഒരോവറില്‍ 14 റണ്‍സാണ് താരം വഴങ്ങിയത്.
ഇന്ത്യ: ഋതുരാജ് ഗെയ്ക്‌വാദ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്. അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, യുസ്‌വേന്ദ്ര ചെഹൽ, ഉമ്രാൻ മാലിക്ക്
അയർലൻഡ്: പോൾ സ്റ്റിർലിങ്, ആൻഡ്രൂ ബാൽബെർണി, ഗാരെത് ഡെലാനി, ഹാരി റെക്റ്റർ, ലോർക്കാൻ ടക്കർ, ജോർജ് ഡോക്റെൽ, മാർക്ക് അഡയർ, ആന്റി മക്‌ബ്രൈൻ, ക്രെയ്ഗ് യങ്, ജോഷ്വ ലിറ്റിൽ, കോണോർ ഒൽഫേർട്
ഇന്ത്യ vs അയർലൻഡ് T20I LIVE OR DVR CLICK HERE
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- Telegram Join : https://t.me/+nSjzAWg3jZYwZTNk
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland