ലിവര്‍പൂള്‍: യുകെ മലയാളിയും നാട്ടിൽ ചങ്ങനാശ്ശേരി സ്വദേശിയുമായ യുവ ഡോക്റ്റർക്ക് യുകെയിൽ A 586 ലെ വാഹനാപകടത്തില്‍ ദാരുണാന്ത്യം. ലിവര്‍പൂള്‍ മലയാളിയായ ഡോക്ടര്‍ ജോയൽ (27) മണലിയിക്കാണ് മരണം സംഭവിച്ചത്.
അപകടത്തില്‍ ജോയലിന്റെ കിയ കാറും എതിരെ വന്ന ലാന്‍ഡ് റോവറും നേര്‍ക്ക് നേര്‍ കൂട്ടിയിടിക്കുക ആയിരുന്നു. ലാന്‍ഡ് റോവര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്‌തു. അതിനിടെ മുന്‍പൊരിക്കലും ജോയൽ വലിയൊരു അപകടത്തില്‍ പെട്ടിരുന്നെങ്കിലും അന്ന് കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു.
അപകടം നടന്ന ലാര്‍ബെര്‍ക് എന്ന സ്ഥലത്തു നിന്നും മൃതദേഹം ബ്ലാക്പൂള്‍ ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. അപകടത്തിന്റെ ആഘാതം മൂലം സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അപകടത്തെ തുടര്‍ന്ന് ആറു മണിക്കൂര്‍ അടച്ചിട്ട റോഡ് വെള്ളിയാഴ്ച വൈകുന്നേരമാണ് വീണ്ടും ഗതാഗതത്തിനു തുറന്നത്.
കുട്ടനാട് സ്വദേശിയായ ജോജപ്പൻ – ജെസ്സി ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്ത ആളാണ് പരേതനായ ജോയൽ . ലിവർപൂളിൾ സെന്റ് ഹെലെൻസിലാണ് താമസം.വെറും ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ ഇദ്ദേഹം ജോലിയില്‍ പ്രവേശിച്ചിട്ട്.
ജോലി ചെയുന്ന ബോൾട്ടൻ ഹോസ്പിറ്റലിൽ നിന്ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വെള്ളിയാഴ്ച രാവിലെ (11-06-2022) രാവിലെ 06.47 AM ന് ലിവർപൂളിലെ വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു, ആംബുലൻസ്, ഫയർ സർവീസ്, പോലീസ്, ലങ്കന്‍ഷെയറിലെ എ 586 സംഭവസ്ഥലത്തു എത്തിയിരുന്നു. 6.47 am ആണ് എമർജൻസി കാൾ വന്നത് എന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചു വാർത്തകൾ പുറത്തുവന്നിരിക്കുന്നത്.
അതിനിടെ അപകടത്തില്‍ മരിച്ചതാരെന്ന തിരിച്ചറിയാനുള്ള നടപടിക്രമങ്ങള്‍ ഇന്നലെ ഉച്ചയോടെ പോലീസ് പൂര്‍ത്തിയാക്കി. ജോയലിന്റെ സഹോദരൻ ഉൾപ്പടെ പോലീസിനെ ബന്ധപ്പെട്ടെങ്കിലും മാതാപിതാക്കളുടെ സമ്മതത്തിനായി കാത്തിരിക്കുകയായിരുന്നു പോലീസ്. അപകടം നടന്ന വിവരമറിഞ്ഞു ബോധരഹിതയായ ജോയലിന്റെ മാതാവിനെ പ്രാഥമിക ചികിത്സക്കായി കേരളത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടെ വിവരമറിഞ്ഞു കേരളത്തില്‍ അവധിയില്‍ ആയിരുന്ന ജോയലിന്റെ പിതാവ് ജോജപ്പന്‍ മാഞ്ചസ്റ്ററിൽ എത്തി.
അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തു വിട്ടിട്ടില്ല. നൈറ്റ് ഷിഫ്റ്റും ഒരു ക്ലാസും കഴിഞ്ഞ് രാവിലെ വീട്ടിലേക്ക് മടങ്ങവേ അപകടം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകടം കണ്ടവര്‍ ഉണ്ടെങ്കില്‍ തെളിവ് നല്‍കാന്‍ സഹായിക്കണം എന്ന് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജോയലിന്റെ സംസ്‌കാര ശുശ്രുഷകൾ സംബന്ധിച്ച കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും.
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- Telegram Join : https://t.me/+nSjzAWg3jZYwZTNk
- ACCOMMODATION: https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- Telegram Join : https://t.me/+nSjzAWg3jZYwZTNk
- ACCOMMODATION: https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland