ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ ഇനി പുതിയ സംവിധാനം
ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ പുതിയ സംവിധാനമൊരുക്കി കേരള സർക്കാർ. ഓഫീസുകളിൽ പോയി ക്യൂ നിന്ന് ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് പകരം ഓൺലൈനിലൂടെ ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് അധികൃതർ.- കാഴ്ച പരിശോധന റിപ്പോർട്ട്/ മെഡിക്കൽ റിപ്പോർട്ട് (ഫോം 1A) – സ്വയം സാക്ഷ്യപ്പെടുത്തിയത്
- സ്‌കാൻ ചെയ്ത ഫോട്ടോ.
- സ്‌കാൻ ചെയ്ത ഒപ്പ്.
- ലൈസൻസിന്റെ പകർപ്പ് – സ്വയം സാക്ഷ്യപ്പെടുത്തിയത്
- സ്വയം സാക്ഷ്യപ്പെടുത്തിയ അഡ്രസ് പ്രൂഫിന്റെ പകർപ്പ് (വിലാസം മാറ്റണമെങ്കിൽ മാത്രം)
ഇത്രയും രേഖകളാണ് ലൈസൻസ് പുതുക്കാൻ ആവശ്യമായിട്ടുള്ളത്. ചിലർക്ക് ഒരു തെറ്റിധാരണയുണ്ട് 40 വയസ്സിന് മുകളിലുള്ളവർക്കാണ് വിഷൻ ടെസ്റ്റിന്റെ ആവശ്യമെന്ന്. ലൈസൻസ് പുതുക്കേണ്ട എല്ലാ പ്രായക്കാർക്കും വിഷൻ ടെസ്റ്റ് നിർബന്ധമാണ്.
ലൈസൻസ് പുതുക്കുന്നത്തിനായി sarathi.parivahan.gov.in എന്ന വെബ് സൈറ്റിൽ കയറി Apply for DL Renewal എന്നത് തിരഞ്ഞെടുക്കുക. ആവശ്യമായ വിവരങ്ങൾ നൽകുക. ഒരിക്കൽ വിവരങ്ങൾ നൽകിയാൽ പിന്നീടും ഉപയോഗിക്കാം. വിവരങ്ങൾ നൽകിക്കഴിഞ്ഞാൽ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ആപ്ലിക്കേഷൻ നമ്പർ സഹിതമുള്ള നോട്ടിഫിക്കേഷൻ ലഭിക്കും. ഇത് പിന്നീട് ആവശ്യമുള്ളതാണ് സൂക്ഷിച്ചുവയ്ക്കണം.മുകളിൽ പറഞ്ഞ രേഖകളുടെ സ്‌കാൻ ചെയ്ത കോപ്പികൾ അപ്ലോഡ് ചെയ്യുക. ഈ ഫയലുകൾക്ക് നിർദിഷ്ട വലുപ്പം നിർദേശിച്ചിട്ടുണ്ട്. അത് ഉറപ്പു വരുത്തണം. ലൈസൻസ് പുതുക്കാൻ ആവശഅയമായ തുക അടക്കുക. ഫോം സമർപ്പിക്കുന്നതോടെ അപേക്ഷാ നടപടികൾ കഴിഞ്ഞു. പിന്നീട് ആർടിഒയാണ് (RTA)അപേക്ഷയിൽ തീരുമാനമെടുക്കേണ്ടത്. ഇതിന്റെ വിശദാംശങ്ങൾ അപേക്ഷകൻ നൽകിയ ഫോൺ നമ്പരിലേക്ക് എസ്എംഎസായി ലഭിക്കും.
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- Telegram Join : https://t.me/+nSjzAWg3jZYwZTNk
- ACCOMMODATION: https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- Telegram Join : https://t.me/+nSjzAWg3jZYwZTNk
- ACCOMMODATION: https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland
🔘അയര്‍ലണ്ടില്‍ മാസ്ക് ധരിക്കല്‍ പുതിയ ഉപദേശങ്ങള്‍ : ആരോഗ്യവകുപ്പ്