കേംബ്രിഡ്ജ് : കേംബ്രിഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കേംബ്രിഡ്ജ് ഹോസ്പിറ്റലില്‍ ഡൊമസ്റ്റിക് ജോലികള്‍ ചെയ്തിരുന്ന ജയന്‍ കരുമാത്തില്‍ ആണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. ഇദ്ദേഹം പാലക്കാട് സ്വദേശിയാണെന്ന് അടുത്തറിയുന്ന സുഹൃത്തുക്കള്‍ പങ്കിടുന്ന വിവരം. പരേതനു 42 വയസായിരുന്നു പ്രായം.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്നും മോര്‍ച്ചറിയിലേക്ക് അനന്തര നടപടികള്‍ക്കായി നീക്കം ചെയ്തതായാണ് ലഭ്യമാകുന്ന വിവരം. കുടുംബത്തെയും മരണ വിവരം ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.
സഹോദരിയുടെ മരണത്തെ തുടർന്ന് വിഷാദത്തിലായിരുന്നു എന്നാണ് ലഭ്യമായ വിവരം. അല്പകാലമായി ഇദ്ദേഹം വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം. രണ്ടാമത്തെ വീടിന്റെ താക്കോൽ ഇന്ന് കൈപ്പറ്റാനിരിക്കെ ഉണ്ടായ മരണം കുടുംബത്തെയും കേംബ്രിഡ്ജ് മലയാളികളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.
കേംബ്രിജിന് സമീപം ഹാവെര്‍ഹില്ലിലാണ് ജയൻ കുടുംബസമേതം താമസിച്ചിരുന്നത്. അങ്കമാലി സ്വദേശിയായ ഭാര്യ ആദം ബ്രോക് ഹോസ്പിറ്റലില്‍ തന്നെ സീനിയര്‍ നേഴ്സായി ജോലി ചെയ്യുന്നു. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ദമ്പതികള്‍ക്കുള്ളത്.
പൊതുപ്രവത്തനത്തിലും കഴിഞ്ഞ പതിനഞ്ചു വർഷമായി കേംബ്രിഡ്ജ് മലയാളി അസോസിയേഷനിലും സജീവ സാന്നിധ്യമായിരുന്ന ജയൻ, ലേബര്‍ പാര്‍ട്ടിയുടെയും സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു. അടുത്തിടെ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ മലയാളികള്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു.
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- Telegram Join : https://t.me/+nSjzAWg3jZYwZTNk
- ACCOMMODATION: https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland