അയർലണ്ട് മലയാളിയും നീനായിലെ താമസക്കാരനുമായ ഷിന്‍റോ ജോസിന്റെ പിതാവും ജോമോൾ റോസ് ജോർജിന്റെ ഭാര്യാ പിതാവുമായ, ശ്രീ.പി.സി.ജോസഫ്, (ജോസ് സാർ 75) പാറേക്കാട്ട് പുത്തൻപുരയിൽ നിര്യാതനായി. ഇന്ന് രാവിലെ ചേര്‍പ്പുങ്കല്‍ മെഡിസിറ്റി ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. മീനച്ചിൽ താലൂക്കിൽ കിഴപറയാർ ( Kizhaparayar, Pala) സ്വദേശിയാണ്.
പി.സി ജോസഫ് മീനച്ചില്‍ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറും കുറവിലങ്ങാട് സെന്‍റ് മേരീസ്, വിളക്കുമാടം സെന്‍റ് ജോസഫ്, ഭരണങ്ങാനം സെന്‍റ് മേരീസ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കായികാധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: പെണ്ണമ്മ ജോസഫ് പുതിയിടത്തുചാലില്‍ (രാമപുരം) കുടുംബാംഗമാണ്.
മക്കള്‍: ഷിബു ജോസ് (യുകെ), ഷിജോമോന്‍ ജോസ് (യുകെ), ഷിന്‍റോ ജോസ് (അയര്‍ലന്‍ഡ്).
സംസ്കാര ശുശ്രുഷകൾ ഈ ഞായറാഴ്ച കിഴപറയാര്‍ സെന്‍റ് ഗ്രിഗോറിയോസ് പള്ളിയില്‍ നടക്കും.
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.
📚READ ALSO:
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- NURSES: https://www.facebook.com/groups/nursingjobsireland
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland